സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) പൂനെയിലെ ചക്കനിലുള്ള അഡ്വാൻസ്‌ഡ് പ്രൊഡക്ഷൻ പ്ലാൻ്റിൽ സ്‌കോഡ കൈലാക്കിൻ്റെ ഉത്പാദനം ആരംഭിച്ചു. 10 ദിവസത്തിനുള്ളിൽ 10,000 ഉപഭോക്താക്കളാണ് ഈ എസ്‌യുവി ബുക്ക് ചെയ്തത്.
ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) പൂനെയിലെ ചക്കനിലുള്ള അഡ്വാൻസ്‌ഡ് പ്രൊഡക്ഷൻ പ്ലാൻ്റിൽ സ്‌കോഡ കൈലാക്കിൻ്റെ ഉത്പാദനം ആരംഭിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് സ്കോഡ കൈലാക്ക് രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്നത്. ശക്തമായ MQB-A0-IN പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച കമ്പനിയുടെ അഞ്ചാമത്തെ മോഡലാണിത്. 10 ദിവസത്തിനുള്ളിൽ 10,000 ഉപഭോക്താക്കളാണ് ഈ എസ്‌യുവി ബുക്ക് ചെയ്തത്. 7.89 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് കമ്പനി സ്‌കോഡ കൈലാക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 2025 ജനുവരിയോടെ ഇതിൻ്റെ ഡെലിവറി ആരംഭിക്കും.
കൈലാക്കിൻ്റെ ഉൽപ്പാദനത്തോടെ SAVWIPL അതിൻ്റെ ചക്കൻ പ്ലാൻ്റിൻ്റെ ഉൽപ്പാദന ശേഷി 30% വർധിപ്പിച്ച് 255,000 യൂണിറ്റുകളായി. പ്രവർത്തനങ്ങളും ഗണ്യമായി മെച്ചപ്പെട്ടു, ഉൽപ്പാദന ലൈനുകൾ ഇപ്പോൾ മണിക്കൂറിൽ 40 ജോലികൾ (JPH) എന്ന വേഗതയിൽ പ്രവർത്തിക്കുന്നു. കമ്പനി ഇന്ത്യയിലുടനീളം അതിൻ്റെ വിൽപ്പന, സേവന ശൃംഖല അതിവേഗം വിപുലീകരിക്കുന്നു. ടയർ 2, ടയർ 3 നഗരങ്ങളെ ഉൾപ്പെടുത്തി 2025-ൽ ഞങ്ങളുടെ നെറ്റ്‌വർക്ക് 350 ആയി വികസിപ്പിക്കാൻ പദ്ധതിയിടുന്നതായും കമ്പനി പറയുന്നു.
സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയുടെ ഉൽപ്പാദനം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു. ഇന്ത്യൻ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൈലാക്ക് തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തെന്നും ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് കൈലാക്ക് ഇഷ്‍ടമാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‍കോഡ കൈലാക് ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എത്തുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 7.89 ലക്ഷം മുതൽ 13.35 ലക്ഷം വരെയാണ് വില. അതേസമയം ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 10.59 ലക്ഷം മുതൽ 14.40 ലക്ഷം വരെയാണ് വില. തിളങ്ങുന്ന കറുത്ത ഫ്രണ്ട് ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്രൈവർക്കും കോ-ഡ്രൈവറിനുമുള്ള 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, സിംഗിൾ പെയിൻ ഇലക്ട്രിക് സൺറൂഫ്, 20.32 സെ.മീ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, 25.6 സെൻ്റീമീറ്റർ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ട്രങ്കിൽ മൂന്ന് കിലോഗ്രാം കപ്പാസിറ്റിയുള്ള ഹുക്ക് തുടങ്ങി നിരവധി ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
undefined
സ്‌കോഡ കൈലാക്ക് എസ്‌യുവിയുടെ സുരക്ഷയിലും വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മൾട്ടി കൊളിഷൻ ബ്രേക്ക് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന 25-ലധികം സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിലാണ് സ്‌കോഡ കൈലാക്കിനെ എത്തിയിരിക്കുന്നത്. മാരുതി സുസുക്കി ബ്രസ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ എന്നിവ ഈ സെഗ്‌മെൻ്റിൽ ഇതിനകം തന്നെ ഇന്ത്യയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ എസ്‌യുവികൾക്കൊപ്പം റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ മോഡലുകളുമായും സ്‍കോഡ കൈലാക്ക് നേരിട്ട് മത്സരിക്കും.