കണ്ടാല്‍ ജീവനുള്ളവ തന്നെ, പക്ഷേ ഇവയെല്ലാം മണലില്‍ തീര്‍ത്തത്; കാണാം ചിത്രങ്ങള്‍

First Published | May 25, 2020, 3:27 PM IST

മണലാണ് ആന്‍ഡോണി ബസ്‍താരിക എന്ന കലാകാരന്‍റെ ആയുധം. മണലില്‍ അദ്ദേഹം നിര്‍മ്മിച്ചെടുക്കുന്ന രൂപങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നവയാണ്. പ്രത്യേക ക്ലാസുകളോ പാഠങ്ങളോ ഒന്നും പഠിക്കാതെ തന്‍റെ താല്‍പര്യത്തിന്‍റെ പുറത്താണ് ബസ്‍താരിക മണലില്‍ രൂപങ്ങളുണ്ടാക്കിത്തുടങ്ങിയത്. എന്നാല്‍, വൈകാതെ അത് ലോകത്തിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ അവ വൈറലായി. 

സ്‌പെയിനിലെ ബാസ്‌ക് കൺട്രിയിൽ നിന്നുള്ള മൾട്ടി മീഡിയ ആർട്ടിസ്റ്റാണ് ആൻഡോണി ബസ്‍താരിക. മണലിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ ശില്‍പങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. യാഥാര്‍ത്ഥ്യമാണോ എന്ന് തോന്നിക്കും വിധത്തിലുള്ളതാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്ന പല ശില്‍പങ്ങളും.
undefined
ഒരു ദശാബ്‍ദത്തോളമായി അയാൾ ബീച്ച് യാത്രക്കാരെ രസിപ്പിക്കാൻ ഇതുപോലെ മണലിൽ ശില്പങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ, അടുത്തിടെയാണ് അദ്ദേഹത്തിന്റെ ഒരു മണൽ ശില്‍പമായ ബുള്ളിന്റെ ഫോട്ടോ വൈറലായത്. പേശികളുടെ വളവുകൾ മുതൽ നെറ്റിയിൽ മുടി പോലുള്ള ചെറിയ വിശദാംശങ്ങൾ വരെ അദ്ദേഹം മണലിൽ വരച്ചെടുത്തു. താമസിയാതെ ബസ്‍താരികയുടെ മറ്റ് റിയലിസ്റ്റിക് മണൽ മൃഗങ്ങളുടെ ഫോട്ടോകളും വിവിധ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ പ്രചരിക്കാൻ തുടങ്ങി.
undefined

Latest Videos


ആദ്യമൊക്കെ കടൽത്തീരത്ത് പോകുമ്പോൾ കുട്ടികളെ രസിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് അദ്ദേഹം ഇത് ചെയ്‌തത്‌. 2010 -ലാണ് അദ്ദേഹം മണൽ ശില്പങ്ങൾ ആദ്യമായി പരീക്ഷിക്കാൻ തുടങ്ങിയത്. എന്നാല്‍, അദ്ദേഹം പോലുമറിയാതെ ആ രൂപങ്ങള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.
undefined
സ്വന്തം കൈകൾ ഉപയോഗിച്ചാണ് ബസ്‍താരിക മണൽ ശില്‍പങ്ങൾ കൂടുതലും രൂപപ്പെടുത്തുന്നത്. വിശദാംശങ്ങൾ വരാക്കാനായി ബ്രഷ്, ചെറിയ കമ്പ്, ടൂത്ത്പിക്കുകൾ എന്നിവപോലുള്ള ലളിതമായ ഉപകരണങ്ങളും അദ്ദേഹം ഉപയോഗിക്കുന്നു.
undefined
കടൽത്തീര ശില്പങ്ങൾ കൂടാതെ, ബസ്‍താരിക വർക്ക് ഷോപ്പുകളും അദ്ദേഹം നടത്തുന്നു. അവിടെ മണൽ ശില്‍പ നിർമ്മിതിയെ കുറിച്ചുള്ള പാഠങ്ങൾ അദ്ദേഹം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നു. ഏതായാലും ബസ്‍താരികയും അദ്ദേഹത്തിന്‍റെ ശില്‍പങ്ങളും ഇന്ന് പലര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.
undefined
click me!