'അന്ന് വാന്‍ഗോഗ് കണ്ടത്...'; കനേഡിയന്‍ നഗരത്തിന് മുകളില്‍ കണ്ട മേഘരൂപങ്ങള്‍ വൈറല്‍

By Web TeamFirst Published Oct 13, 2024, 9:51 AM IST
Highlights

വാന്‍ഗോഗിന്‍റെ ചിത്രങ്ങളോട് കിടപിടിക്കുന്ന മേഘരൂപങ്ങള്‍ ആകാശത്ത് കണ്ടപ്പോള്‍  കാഴ്ചക്കാരെല്ലാം ഒന്ന് അമ്പരന്നു.


രു ചുരുളില്‍ നിന്നും മറ്റൊരു ചുരുളിലേക്ക് കയറുന്നത് പോലെയാണ് വാന്‍ഗോഗിന്‍റെ പേയിന്‍റംഗുകള്‍ കാഴ്ചക്കാരനിലുണ്ടാക്കുന്ന അനുഭവം. ഏതാണ്ട് സമാനമായ രീതിയില്‍ ആകാശത്തെ മേഘങ്ങളെ കണ്ടപ്പോള്‍ ഒരു നഗരം ഒന്നടങ്കം അത്ഭുതപ്പെട്ടു. അതെ, കാനഡയിലെ ഓട്ടാവോ നഗരത്തിലാണ് ആ അത്ഭുത പ്രതിഭാസമുണ്ടായത്. ഒക്ടോബര്‍ ഒമ്പതാം തിയതി രാവിലെയായിരുന്നു ഒട്ടാവയുടെ ആകാശത്ത് വാന്‍ഗോഗിന്‍റെ സൃഷ്ടികള്‍ പോലെ മേഘങ്ങള്‍ ഒത്തുകൂടിയത്. 

ചാരനിറത്തിലുള്ള മേഘങ്ങളുടെ തിരമാലകള്‍ ആകാശത്ത് ഉരുണ്ട് കൂടിയത് പോലെയായിരുന്നു ആ കാഴ്ച. വാന്‍ഗോഗിന്‍റെ പ്രശസ്തമായ "ദി സ്റ്റാറി നൈറ്റ്" എന്ന നക്ഷത്രനിബിഡമായ രാത്രിയെ പോലെയായിരുന്നു ഒട്ടാവയുടെ ആകാശം. ചാരനിറവും വെള്ള നിറവും കൂടിക്കലര്‍ന്ന നിരവധി ഷേയ്ഡുകള്‍ മേഘങ്ങള്‍ ആകാശത്ത് തീര്‍ത്തു. ആകാശം തന്നെ ക്യാന്‍വാസാക്കിയത് പോലെ. ആന്‍ മാര്‍ട്ടിന്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ ഇത് കാഴ്ചക്കാരുടെ പ്രത്യേക ശ്രദ്ധനേടി. നിരവധി പേരാണ്  ചിത്രങ്ങള്‍ പങ്കുവച്ചത്. രസകരമായ കുറിപ്പുകളുമായി ചിലരെത്തി. 

Latest Videos

40,000 അടി ഉയരത്തിൽ ഒരു അവാർഡ് ദാനം; സന്തോഷം കൊണ്ട് ചിരി വിടാതെ ഒരു അഞ്ച് വയസുകാരൻ, വീഡിയോ വൈറൽ

ലെസ്ബിയൻ ലൈംഗികതയുടെ അതിപ്രസരം; ഛർദ്ദിച്ച്, തലകറങ്ങി നാടകം കണ്ടിറങ്ങിയവർ, ചികിത്സ തേടിയത് 18 പേർ

'ആസ്പെരിറ്റാസ് മേഘങ്ങൾ' എന്നറിയപ്പെടുന്ന മേഘത്തിന്‍റെ ഒരു പ്രതിഭാസമാണ് ഇത്. അപൂര്‍വ്വമാണെങ്കിലും ഇത്തരം മേഘരൂപങ്ങള്‍ ആദ്യമായല്ലെന്നും പലപ്പോഴും ഇത്തരം മേഘങ്ങള്‍ രൂപപ്പെടാറുണ്ടെന്നും കാലാവസ്ഥാ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഇതാണ് അന്ന് വരയ്ക്കാന്‍ ഇരുന്നപ്പോള്‍ വാന്‍ഗോഗ് കണ്ടത്' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'സുഹൃത്തുക്കളെ, ഇത് ഉസുമാകിയുടെ പരസ്യമാണ്.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'മേഘം വാൻഗോഗിനെ വഴിതിരിച്ചുവിടുമ്പോൾ' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

തന്‍റെ കുട്ടിയുടെ രക്ഷിതാവാകാൻ പങ്കാളിയെ തേടി സിംഗിൾ മദർ; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MS News (@mustsharenews)

പച്ച നിറമുള്ള ചര്‍മ്മം, അന്ധത; ചൊവ്വയിലെ ജീവിതം മനുഷ്യ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

'വാൻ ഗോഗ് സ്വർഗ്ഗത്തിൽ നിന്ന് നമ്മുടെ ആകാശത്തെ വരയ്ക്കുകയാണെന്ന് ഞാൻ ഊഹിക്കുന്നു!' മറ്റൊരാള്‍ അല്പം കൂടി സ്വപ്നം കണ്ടു. 'വാൻ ഗോഗ് സമാനമായ എന്തെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു, അതുകൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ വരച്ചത്. ഈ മേഘങ്ങൾ തികച്ചും മനോഹരമായ ദൈവത്തിന്‍റെ വ്യക്തമായ സൃഷ്ടിയാണ്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ആ മേഘങ്ങള്‍ കരയുന്നത് പോലെയുണ്ടെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. ചിലര്‍ ദൈവത്തിന്‍റെ സൃഷ്ടിയായും മറ്റ് ചിലര്‍ പ്രകൃതിയുടെ സൃഷ്ടിയായും മേഘരൂപങ്ങളെ ചിത്രീകരിച്ചു. 

ഇതെന്ത് കല്യാണക്കുറിയോ അതോ...; വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് കണ്ട് ഞെട്ടിയത് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ

click me!