ആരായിരിക്കും ആ വീടുപേക്ഷിച്ച് പോയത്? നി​ഗൂഢമായൊരു വീടും അതിനകത്തെ കാഴ്ചകളും, ചിത്രങ്ങൾ

First Published | Jan 11, 2021, 1:52 PM IST

ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ആ ഫാം ഹൗസ്. 1960 -കളില്‍ ഒരു കുടുംബം ഉപേക്ഷിച്ചിട്ട് പോയതെന്ന് കരുതുന്ന ആ വീട് ഒരു നി​ഗൂഢതപോലെ വർഷങ്ങൾ കഴിഞ്ഞിട്ടും അവിടെ തുടരുന്നു. അതിനകത്തെ കാഴ്ചകളെങ്ങനെയാവും? ക്യാമറയുമായി അത് പകര്‍ത്താന്‍ ചെന്നത് ഫോട്ടോഗ്രാഫറായ സ്റ്റീവ് ഷാസ് ആണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബര്‍ ആറിനാണ് നഗരത്തില്‍ നിന്നും പ്രധാന റോഡില്‍ നിന്നും മാറിയൊരിടത്തേക്ക് ഷാസ് കാമ്പിങ് ട്രിപ്പ് നടത്തിയത്. അത് ചെന്നെത്തിയതോ ഉപേക്ഷിക്കപ്പെട്ട ഈ വീട്ടിലും. 1900 -കളുടെ തുടക്കത്തിലെപ്പോഴോ ആണ് ഈ വീട് പണിതത് എന്ന് കരുതുന്നു. 1930-കളിലും 40 -കളിലുമാണ് ഇവിടെ ആളുകള്‍ താമസിച്ചതെന്നാണ് കരുതുന്നത് -ഷാസ് ഡെയ്ലി മെയില്‍ ഓസ്ട്രേലിയയോട് പറഞ്ഞു.
undefined
ഉപേക്ഷിക്കപ്പെട്ട ഇതുപോലുള്ള വീടുകള്‍ വേറെയും കണ്ടിട്ടുണ്ട്. പക്ഷേ, നശിക്കുകയോ മോഷണമൊന്നും നടക്കുകയോ ചെയ്യാത്ത ഇങ്ങനെയൊരു വീട് ആദ്യമാണ് എന്നും അതിനാല്‍ അത് പ്രത്യേകതയുള്ളതായി തോന്നിയെന്നും ഷാസ് പറയുന്നു. എന്നാല്‍, കൃത്യമായി വീട് ഏതാണ് എന്നോ അതിരിക്കുന്ന സ്ഥലമേതാണ് എന്നോ വ്യക്തമാക്കാന്‍ ഷാസ് തയ്യാറായില്ല. ഇതുപോലെയുള്ള സ്ഥലങ്ങള്‍ ഫോട്ടോയെടുക്കുമ്പോള്‍ സ്ഥലം വെളിപ്പെടുത്തില്ലെന്ന് ഞാന്‍ വാക്ക് നല്‍കും. ഈ വാക്കിലാണ് ഞാനെന്‍റെ സല്‍പ്പേര് നിലനിര്‍ത്തുന്നത് -ഷാസ് പറയുന്നു.
undefined

Latest Videos


ഇതൊരു ഒറ്റപ്പെട്ട സ്ഥലമാണ്. എളുപ്പത്തില്‍ എത്തിച്ചേരാനും പറ്റില്ല. അതുകൊണ്ടാവാം നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാതിരിക്കുന്നത്. പഴയ സ്റ്റൗ, ഇലക്ട്രിക് ഹീറ്ററുകള്‍, കലണ്ടറുകള്‍ എന്നിവയെല്ലാമാണ് ഇവിടെയുണ്ടായിരുന്നത്. അവയില്‍ നിന്നെല്ലാം 1960 -കളിലാണ് ഇവിടം ഉപേക്ഷിക്കപ്പെട്ടത് എന്ന് കരുതുന്നു.
undefined
പുറത്ത് നിന്ന് നോക്കിയപ്പോള്‍ ആ വീട് എനിക്കത്ര ഇഷ്ടപ്പെട്ടിരുന്നില്ല. അഴുകിത്തുടങ്ങിയ നിലവും വീഴാറായ ചുമരുകളെല്ലാമുള്ള ഈ വീട് എപ്പോള്‍ വേണമെങ്കിലും നശിച്ചുപോയേക്കാം. നവീകരിക്കാനോ മറ്റോ ഇനിയത് സാധ്യമല്ല.
undefined
ഷാസും സുഹൃത്തുക്കളും വീടിനകത്തേക്ക് കയറി. അപ്പോഴാണ് ഒരുകാലത്ത് ഉപയോഗിച്ചിരുന്നു അനേകം വസ്തുക്കള്‍ അവിടെ ഉപേക്ഷിക്കപ്പെട്ടതായി കണ്ടത്. തൂക്കിയിട്ടിരിക്കുന്ന നിലയില്‍ വസ്ത്രങ്ങളും, ഷൂ റാക്കുകളില്‍ ചെരിപ്പുകളും കാണാമായിരുന്നു.
undefined
അതുപോലെ ചുമരുകളില്‍ പെയിന്‍റിംഗുകളും, ക്ലോക്കുകളും, പഴയ ഫര്‍ണിച്ചറുകളുമുണ്ടായിരുന്നു. ചുമരുകളില്‍ നിന്നും ഫോട്ടോകള്‍ ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഒരു പുസ്തക അലമാരയും അതില്‍ പുസ്തകങ്ങളും കാണാമായിരുന്നു. അവിടെ പൂട്ടിയ നിലയില്‍ ഒരു സ്യൂട്ട്കേസുണ്ടായിരുന്നുവെന്നും എന്നാല്‍ താനത് തുറക്കാന്‍ തയ്യാറായില്ലെന്നും ഷാസ് പറയുന്നു. മാത്രവുമല്ല, ചിത്രം പകര്‍ത്തുകയല്ലാതെ ഒന്നിലും താന്‍ സ്പര്‍ശിച്ചില്ല എന്നും ഷാസ് പറയുന്നുണ്ട്.
undefined
ഞാനാ വീട്ടില്‍ നിന്നും ഓര്‍മ്മകളും ചിത്രങ്ങളുമല്ലാതെ മറ്റൊന്നും എടുത്തിട്ടില്ല. അത് മറ്റൊരാളുടെ സ്വത്താണ്. അവിടെ ജീവിച്ചിരുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കിയിരുന്ന ഇടമാണ്. അതിനെ താന്‍ ബഹുമാനിക്കുന്നുവെന്ന് ഷാസ് പറയുന്നു.
undefined
ഇവിടെ താമസിച്ചിരുന്നത് ഒരു യുദ്ധകാര്യവിദഗ്ദ്ധനാണ് എന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് ഉടമ ഈ വീട് ഉപേക്ഷിച്ചതെന്ന് മനസിലാവുന്നില്ല. ഇത് പുതുക്കിയിട്ടില്ല. അടുത്തൊന്നും ഒരു നഗരമില്ല. ഇവിടെ നിന്നുകൊണ്ട് യാത്ര ചെയ്യാനോ ജോലിക്ക് പോവാനോ സ്കൂളില്‍ പോവാനോ ഒന്നും സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഷാസ് പറയുന്നു.
undefined
തകര്‍ന്ന അവസ്ഥയിലും അതിന്‍റെ സൗന്ദര്യം കാണാനായി എന്നും അതിനെ ക്യാമറയിലും മനസിലും പകര്‍ത്തുക മാത്രമാണ് താന്‍ ചെയ്തത് എന്നും ഷാസ് പറയുന്നു. അപ്പോഴും അങ്ങനെയൊരൊഴിഞ്ഞയിടത്ത് ആരാണ് താമസിച്ചിരുന്നത് എന്നതും, വസ്ത്രങ്ങളോ ചെരിപ്പുകളോ പുസ്തകങ്ങളോ ഒന്നുമെടുക്കാതെ എന്തിനാണ് അവിടം ഉപേക്ഷിച്ചത് എന്നതും നിഗൂഢമായി തുടരുന്നു.(ചിത്രങ്ങൾ: Steve Chaz Photographyfacebook)
undefined
click me!