കണ്ണൂരിൽ വാഹന പരിശോധനക്കിടെ കടന്നുകളയാൻ 45കാരന്‍റെ ശ്രമം, കാറിൽ നിന്ന് പിടികൂടിയത് 9.8 കിലോ കഞ്ചാവ്

By Web Team  |  First Published Nov 24, 2024, 5:58 PM IST

കൂട്ടുപുഴ - ഇരിട്ടി ദേശീയപാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്. 


കണ്ണൂർ: കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. തലശ്ശേരി ശിവപുരം സ്വദേശി നസീർ പി വി (45 വയസ്) യാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കൂട്ടുപുഴ - ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്. 

കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, അനിൽ കുമാർ പി കെ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഖാലിദ് ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ ടി കെ, അജ്മൽ കെ എം, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest Videos

undefined

2018 ഏപ്രിൽ ഒന്നിന് പിടിയിലായത് ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ, യുവതിക്ക് 6 വർഷത്തിനിപ്പുറം കഠിന തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!