ഡല്‍ഹിക്ക് ലോട്ടറി, ചുളു വിലയ്ക്ക് രാഹുല്‍ ടീമില്‍! സിറാജിന് പുതിയ ടീം, ലിവിംഗ്സ്റ്റണ്‍ ആര്‍സിബിയില്‍

By Web Team  |  First Published Nov 24, 2024, 5:57 PM IST

മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 12.25 കോടിക്കാണ് സിറാജ് ഗുജറാത്തിലെത്തിയത്.


ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ വരും സീസണില്‍ കെ എല്‍ രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കളിക്കും. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 14 കോടിക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്. താരത്തെ ആര്‍സിബി തിരിച്ചെത്തിക്കുമെന്നുള്ള വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. തുടക്കത്തില്‍ രാഹുലിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. ലേലതുക 10 കോടിയായി ഉയര്‍ന്നപ്പോഴും ആര്‍സിബി പ്രതീക്ഷ കൈവിട്ടില്ല. അപ്പോഴേക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10.75 കോടിയുമായി മുന്നോട്ടുവന്നു. ഇതോടെ ആര്‍സിബി പിടിവിട്ടു. 

പിന്നീട് കൊല്‍ക്കത്തയും ഡല്‍ഹിയും തമ്മിലായി മത്സരം. ഡല്‍ഹി 12 കോടിയായി ഉയര്‍ത്തിയപ്പോള്‍ കൊല്‍ക്കത്തയും പിന്‍വാങ്ങി. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 12.25 കോടി വിളിച്ചു. ഇത് 14 കോടി വരെ നീണ്ടു. ഇതോടെ ചെന്നൈ പിന്‍വാങ്ങി. ലഖ്‌നൗ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചതുമില്ല. ഡല്‍ഹിക്ക് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെയാണ് വേണ്ടിയിരുന്നത്. ആ പ്രശ്‌നം രാഹുലിലൂടെ പരിഹരിക്കാന്‍ സാധിച്ചേക്കും. ചുരുക്കം പറഞ്ഞാല്‍ ഡല്‍ഹിക്ക് ഒരു ലോട്ടറിയടിച്ചെന്ന് പറയാം. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരും ഡല്‍ഹിക്കൊപ്പമുണ്ട്.

Latest Videos

undefined

ബട്‌ലര്‍ക്ക് പിന്നാലെ ചാഹലിനേയും കൈവിട്ട് രാജസ്ഥാന്‍; വന്‍ തുകയ്ക്ക് പഞ്ചാബ് കിംഗ്‌സില്‍

അതേസമയം, മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 12.25 കോടിക്കാണ് സിറാജ് ഗുജറാത്തിലെത്തിയത്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്ക് വേണ്ടി കളിച്ച താരമാണ് സിറാജ്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും സിറാജിന് വേണ്ടി ശ്രമിച്ചിരുന്നു. 12 കോടി വരെ റോയല്‍സ് വിളിച്ചുനോക്കി. എന്നാല്‍ 12.25 കോടിക്ക് ഗുജറാത്ത് താരത്തെ ഉറപ്പിച്ചു. ആര്‍സിബി ആര്‍ടിഎം ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞതോടെ സിറാജ്, ഗുജറാത്തിന് സ്വന്തം. 

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണെ 8.75 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. ആര്‍സിബി, ചെന്നൈ, പഞ്ചാബ് എന്നിവരെല്ലാം ലിവിംഗ്സ്റ്റണ്‍ വേണ്ടി ശ്രമം നടത്തി. എന്നാല്‍ ആര്‍സിബിയുടെ 8.75 കോടിക്ക് മുന്നില്‍ ചെന്നൈ മുട്ടുമടക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ 7.50 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി. ആര്‍സിബിയും ഡല്‍ഹിയും താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.

click me!