ചാര്‍ജര്‍ നല്‍കാതെ ഷവോമിയുടെ പുതിയ ഫോണ്‍; ഇന്ത്യക്കാര് പേടിക്കേണ്ട.!

By Web Team  |  First Published Dec 29, 2020, 10:17 AM IST

ചാർജറിനെ ഒഴിവാക്കാനുള്ള തീരുമാനം ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായേക്കും. ഐഫോൺ ബോക്സിൽ നിന്ന് ചാർജർ നീക്കിയതിനെതിരെ ചില രാജ്യങ്ങളിൽ കോടതി വരെ ഇടപ്പെട്ടിരുന്നു


ബെയിജിംഗ്: ഷവോമിയുടെ കഴിഞ്ഞ ദിവസം ചൈനയില്‍ ഇറങ്ങിയ എംഐ 11 ഹാൻഡ്സെറ്റ് ബോക്സിൽ ചാർജർ ഉണ്ടായിരുന്നില്ല. എംഐ 11 ന്റെ റീട്ടെയിൽ പാക്കേജിന്റെ ഒരു ചിത്രം കുറച്ചു ദിവസം മുന്‍പ് തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. എംഐ 11 റീട്ടെയിൽ ബോക്സ് ഐഫോണിന്റെ പാക്കേജിങ് പോലെ നേർത്തതാണെന്ന് ചിത്രം ചോർത്തിയ ടിപ്പ്സ്റ്റർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതോടെ എംഐ 11 ന്റെ ബോക്സിൽ ചാർജർ ഉൾപ്പെടില്ലെന്ന് അദ്ദേഹം അനുമാനിച്ചു. പക്ഷെ ഷവോമി ആരാധകര്‍ ഇത് വിശ്വസിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിനായി റീട്ടെയിൽ ബോക്സിൽ നിന്ന് ചാർജർ നീക്കംചെയ്തുവെന്ന് കമ്പനി വക്താവ് തന്നെ വെയ്ബോ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. പുതിയോ ലോഞ്ചിംഗോടെ ഇത് സത്യമായി.

Latest Videos

undefined

എന്നാല്‍ പുതിയ പരിഷ്കാരത്തില്‍ ചില വിശദീകരണങ്ങള്‍ ഷവോമി നല്‍കിയിട്ടുണ്ട്,  നേരത്തെ അവതരിപ്പിച്ച സ്മാർട് ഫോണുകൾക്കൊപ്പം ചാർജറുകൾ നൽകും. എന്നാൽ എംഐ 11 വാങ്ങുന്നവർക്ക് പുതിയ ചാർജർ നൽകുന്നത് പരിസ്ഥിതിയെ ബാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ചാർജറിനെ ഒഴിവാക്കാനുള്ള തീരുമാനം ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായേക്കും. ഐഫോൺ ബോക്സിൽ നിന്ന് ചാർജർ നീക്കിയതിനെതിരെ ചില രാജ്യങ്ങളിൽ കോടതി വരെ ഇടപ്പെട്ടിരുന്നു. ഇതിനാൽ വിപണിയിൽ ഷഓമിയെ കാത്തിരിക്കുന്നത് വൻ പ്രതിഷേധമായിരിക്കുമെന്ന് ഉറപ്പാണ്.

പക്ഷെ തല്‍ക്കാലം ഇന്ത്യക്കാര്‍ അടക്കം പേടിക്കേണ്ടി വരില്ലെന്നാണ് കമ്പനി പറയുന്നത് തല്‍ക്കാലം ചൈനയില്‍‍ മാത്രമായിരിക്കും ഈ പരിഷ്കാരം എന്നാണ് കമ്പനി പറയുന്നത്. ഇതോടൊപ്പം  ഒരേ വിലയ്ക്ക് ചാര്‍ജറുള്ള പാക്കും ചാര്‍ജറില്ലാത്ത പാക്കും ലഭ്യമാക്കുമെന്ന വിചിത്രമായ വിശദീകരണവും കമ്പനി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

click me!