സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്ന ആപ്പിള്‍ ഇവന്‍റില്‍ മറ്റ് ചില ഗാഡ്‌ജറ്റുകളും ആപ്പിളില്‍ നിന്നുണ്ടാകും
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസ് അവതരണം സെപ്റ്റംബറില്‍ നടക്കും എന്നാണ് പ്രതീക്ഷ. പുതിയ ഐഒഎസ് 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് വരാനിരിക്കുന്നത്. സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്ന ആപ്പിള്‍ ഇവന്‍റില്‍ മറ്റ് ചില ഗാഡ്‌ജറ്റുകളും ആപ്പിളില്‍ നിന്നുണ്ടാകും.
ഐഫോണ്‍ 16 സിരീസിനൊപ്പം ആപ്പിള്‍ വാച്ച് സീരിസ് 10 ഉം, ആപ്പിള്‍ വാച്ച് അള്‍ട്രാ 3 ഉം ആപ്പിള്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് കരുതപ്പെടുന്നു. മൂന്നാം ജനറേഷനിലുള്ള ആപ്പിള്‍ വാച്ച് എസ്‌ഇയും വരും ആപ്പിള്‍ ഇവന്‍റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിള്‍ എയര്‍പോഡ്‌സ് 4ന്‍റെ രണ്ട് വേരിയന്‍റുകളാണ് വരാനിക്കുന്ന മറ്റ് ഗാഡ്‌ജറ്റുകള്‍. എയര്‍പോഡ്‌സ് 4 കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററി ലൈഫ് ഓഫര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. എന്തായാലും വലിയ ആകാംക്ഷയോടെയാണ് ആപ്പിളിന്‍റെ വരും ഇവന്‍റിനായി ടെക് ലോകം കാത്തിരിക്കുന്നത്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ച് കൂടുതല്‍ അവതരണം സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്ന ഇവന്‍റിലുണ്ടാകും എന്നാണ് അനുമാനം.
undefined
ആപ്പിള്‍ 16 സിരീസ് അവതരണത്തിന് മുമ്പ് ഐഫോണ്‍ 16 പ്രോയുടെ ഡിസൈന്‍ ലീക്കായിട്ടുണ്ട്. കളറിലും രൂപകല്‍പനയിലും മാറ്റങ്ങളോടെയാവും ഐഫോണ്‍ 16 പ്രോ വരിക എന്നാണ് സൂചന. ഒരു ടിപ്സ്റ്ററാണ് ഐഫോണ്‍ 16 പ്രോയെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രം സഹിതം പുറത്തുവിട്ടത്. നിറത്തിനൊപ്പം ഡിസൈനിലെ മാറ്റവും പുറത്തുവന്ന ചിത്രങ്ങളില്‍ പ്രകടമാണ്. മുന്‍ മോഡലുകളില്‍ നിന്ന് വലിപ്പക്കൂടുതല്‍ ഐഫോണ്‍ 16 പ്രോയ്ക്ക് പ്രതീക്ഷിക്കുന്നു. റിയര്‍ ക്യാമറ ഡിസൈനിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ 10നാണ് ഐഫോണ്‍ 16 സിരീസ് പുറത്തിറക്കുന്ന ലോഞ്ച് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Read more: മാറ്റം അടിമുടി; ഐഫോണ്‍ 16 പ്രോ ഡിസൈന്‍ ചോര്‍ന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം