ഇതുപോലൊരു ലാപ്‌ടോപ്പ് ഇന്നത്തെ തലമുറയില്‍ അധികമാരും കണ്ടിട്ടുണ്ടാവില്ല, കണ്ടവരുണ്ടേല്‍ അവര്‍ക്കിത് 'നൊസ്റ്റു' അനുഭവമായിരിക്കും
നാല് പതിറ്റാണ്ടോളം മുമ്പുള്ള ഒരു ലാപ്‌ടോപ്പിന്‍റെ രൂപവും പ്രവര്‍ത്തനവും എങ്ങനെയാവും. ഇന്നത്തെയത്ര നവീനമായ സാങ്കേതികവിദ്യകള്‍ ഉള്‍ത്തിരിയാതിരുന്ന കാലത്തെ ലാപ്‌ടോപ്പുകളെ കുറിച്ച് നമുക്ക് ചില സങ്കല്‍പങ്ങള്‍ കാണും. ലാപ്‌ടോപ്പിന്‍റെ ആജാനുഭാഹു രൂപം, ഒച്ചിഴയുന്ന വേഗം എന്നിവയെല്ലാം നമുക്ക് ഊഹിക്കാം. ഇവയ്ക്ക് പുറമെ നമ്മെ വിസ്‌മയിപ്പിക്കുന്ന മറ്റനേകം ഫീച്ചറുകളുമുള്ള ഒരു പഴയ ലാപ്‌ടോപ്പിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ടൈപ്പ്‌റൈറ്റര്‍ മെഷീന്‍റെ ചെറിയൊരു പതിപ്പ് എന്ന് തോന്നിക്കുന്ന ലാപ്‌ടോപ്പിന്‍റെ ദൃശ്യങ്ങളാണ് ലോകമെമ്പാടുമുള്ള സാങ്കേതിക കുതകികളെ ആശ്ചര്യം കൊള്ളിക്കുന്നത്. ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തില്‍ പേരുകേട്ട സോണിയുടെ 1986ലെ ലാപ്‌ടോപ്പാണിത്. പഴയ ട്രങ്ക് പെട്ടി തുറക്കുന്നത് പോലെയുണ്ട് ഈ ലാപ്‌ടോപിന്‍റെ സ്ക്രീന്‍ ഓപ്പണ്‍ ചെയ്യുന്നത് കാണുമ്പോള്‍. ഇന്നത്തെ അള്‍ട്രാ-തിന്‍ ലാപ്‌ടോപ്പുകള്‍ ഈ രൂപം കാണുമ്പോള്‍ നാണിച്ചേക്കാം. എങ്കിലും ഒരു കൈബാഗില്‍ ഇത് ഒതുങ്ങും. ഒട്ടും മൃദുലമല്ലാത്ത കീപാഡുകളും ചെറിയ മോണിറ്ററും ഡ്രൈവുമെല്ലാം കാഴ്ചക്കാരെ അമ്പരപ്പിക്കും വിധമുള്ളതാണ്. എത്രയെത്ര കേബിള്‍ പോര്‍ട്ടുകളാണ് ഈ ലാപ്‌ടോപ്പിലെന്ന് എണ്ണുകതന്നെ പ്രയാസം.
undefined
ഏറെ പേരാണ് കൗതുകത്തോടെ 1986ലെ ലാപ്‌ടോപ്പിന്‍റെ വീഡിയോയ്‌ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈറലായ ലാപ്‌ടോപ്പിന്‍റെ രൂപവും ഭാവവും ഭാഗങ്ങളും കണ്ട് ഇന്ന് നാം പൊട്ടിച്ചിരിച്ചാലും ഒരുകാലത്ത് ആളൊരു പുപ്പുലിയായായിരുന്നു എന്ന് ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ യൂസര്‍മാര്‍.
This Sony laptop from 1986. Technology is advancing at a rapid pace. pic.twitter.com/uIfDXKJxrj
— Ian Miles Cheong (@stillgray)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം