ഹൈ-എന്‍ഡ് ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കും വന്‍ ഓഫറുകളുമായി ഫ്ലിപ്‌കാര്‍ട്ട് മൊബൈല്‍സ് ബൊണാസ
ദീപാവലി വില്‍പനയ്ക്ക് ശേഷം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് മറ്റൊരു സെയിലിന് സാക്ഷ്യം വഹിക്കുകയാണ്. ഫ്ലിപ്‌കാര്‍ട്ടിന്‍റെ മൊബൈല്‍സ് ബൊണാസ സെയിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വില്‍പനമേള അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കേ മികച്ച ഓഫറുകള്‍ അറിയാം. ഹൈ-എന്‍ഡ് ഫ്ലാഗ്‌ഷിപ്പ് ഫോണുകള്‍ക്കും ഓഫറുണ്ട്.
സാംസങ് ഗ്യാലക്‌സി എസ്24 പ്ലസ്
undefined
സാംസങ് ഗ്യാലക്‌സി എസ്24 പ്ലസിന്‍റെ 256 ജിബി മോഡലിന് 99,999 രൂപയാണ് യഥാര്‍ഥ വില. എന്നാലിപ്പോള്‍ ഫ്ലിപ്‌കാര്‍ട്ട് ഇട്ടിരിക്കുന്ന വില 64,999 രൂപ മാത്രം. ഇതിന് പുറമെ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ നേടാനുള്ള അവസരവുമുണ്ട്.
റിയല്‍മി 13 പ്രോ പ്ലസ്
താരതമ്യേന ഭേദപ്പെട്ട വിലയും മികച്ച പെര്‍ഫോമന്‍സും നോക്കുന്നവര്‍ക്ക് വാങ്ങാനാവുന്ന സ്മാര്‍ട്ട്ഫോണാണിത്. റിയല്‍മി 13 പ്രോ പ്ലസ് 256 ജിബി മോഡലിന് 36,999 രൂപയാണ് യഥാര്‍ഥ വിലയെങ്കില്‍ ഇപ്പോഴത് 32,999 ആയി കുറഞ്ഞു.
ഐഫോണ്‍ 15
മികച്ച ഡിസൈനും ഫീച്ചറുകളുമുള്ള ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റിന് 69,900 രൂപയാണ് ശരിക്കും വില. എന്നാല്‍ ഫ്ലിപ്‌കാര്‍ട്ട് ഇപ്പോള്‍ ഇട്ടിരിക്കുന്ന പ്രൈസ് ടാഗ് 57,999 രൂപ മാത്രവും. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് സൗകര്യവും ബാങ്ക് ഓഫറും ഇതിന് ലഭിക്കും.
മോട്ടോറോള എഡ്‌ജ്50
മികച്ച ഫീച്ചറുകളുള്ള മോട്ടോറോള എഡ്ജ് 50 ഫോണിന്‍റെ 256 ജിബി വേരിയന്‍റിന്‍റെ യഥാര്‍ഥ വില 32,999 രൂപയാണ്. എന്നാലിതിന് ഇപ്പോള്‍ ഫ്ലിപ്‌കാര്‍ട്ടില്‍ 27,999 രൂപയേയുള്ളൂ. അധിക വിലക്കിഴിവും ബാങ്ക് ഓഫറുകളും ഇതിന് പുറമെ ലഭിക്കും.
ഗൂഗിള്‍ പിക്സല്‍ 8
ഗൂഗിള്‍ പിക്‌സല്‍ പ്രേമികള്‍ക്ക് ഇതൊരു നല്ല സമയമാണ്. എഐ ഫീച്ചറുകള്‍ സഹിതമുള്ള പിക്‌സല്‍ 8 സ്മാര്‍ട്ട്ഫോണിനും ഫ്ലിപ്‌കാര്‍ട്ട് ഓഫര്‍ നല്‍കുന്നു. 82,999 രൂപ വിലയുള്ള 256 ജിബി വേരിയന്‍റിന് ഇപ്പോള്‍ 44,999 രൂപ മാത്രമേ ഫ്ലിപ്‌കാര്‍ട്ടിലുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം