9,000 രൂപയില്‍ താഴെ വില, 50 മെഗാപിക്‌സലിന്‍റെ ക്യാമറയും 5 ജിയും മികച്ച ബാറ്ററിയും... ഗംഭീര പെര്‍ഫോമന്‍സ് ഉറപ്പ് എന്ന് കമ്പനി
ദില്ലി: ചൈനീസ് ബ്രാന്‍ഡായ റെഡ്‌മി അവരുടെ ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണായ റെഡ്‌മി എ4 5ജി ഇന്ത്യയില്‍ പുറത്തിറക്കി. സ്‌നാപ്‌ഡ്രാഗണ്‍ 4എസ് ജെന്‍ 2വിലുള്ള ഫോണില്‍ 50 മെഗാപിക്‌സല്‍ റീയര്‍ ക്യാമറയുണ്ട്. ആകര്‍ഷകമായ വിലയേ ഈ ഫോണിനുള്ളൂ.
കാത്തിരിപ്പ് അവസാനിപ്പിച്ച് റെഡ്‌മി എ4 5ജി ഇന്ത്യയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 10,000 രൂപയില്‍ താഴെ വില മാത്രമുള്ള ബജറ്റ് ഫ്രണ്ട്‌ലി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്‌മാര്‍ട്ട്ഫോണ്‍ ആണിത്. 6.88 ഇഞ്ച് എല്‍സിഡി എച്ച്‌ഡി+ സ്ക്രീനില്‍ വരുന്ന ഫോണിന്‍റെ റിഫ്രഷ് റേറ്റ് 120Hz ആണ്. സ്‌നാപ്‌ഡ്രാഗണ്‍ 4എസ് 2 ചിപ്പിനൊപ്പം വരുന്നത് 4 ജിബി റാം. ആന്‍ഡ്രോയ്‌ഡ് 14 പ്ലാറ്റ്‌ഫോമില്‍ ഷവോമിയുടെ സ്വന്തം ഹൈപ്പര്‍ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണിനുള്ളത്. 5,160 എംഎഎച്ചിന്‍റെ മികച്ച ബാറ്ററിക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത് 18 വാട്‌സ് ചാര്‍ജറും. 50 മെഗാപിക്‌സലിന്‍റെ പ്രൈമറി ക്യാമറ, മറ്റൊരു സെക്കന്‍ഡറി ക്യാമറ, 5 എംപിയുടെ സെല്‍ഫി ക്യാമറ എന്നിവ റെഡ്‌മി എ4 5ജിയിലുണ്ട്.
രണ്ട് സിമ്മുകള്‍ (നാനോ + നാനോ), രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റ്, നാല് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ്, 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 5, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാപ്പ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, ഐപി52 റേറ്റിംഗ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
റെഡ്‌മി എ4 5ജിയുടെ 4 ജിബി റാം 64 + ജിബി സ്റ്റോറേജ് വേരിയന്‍റിന് ഇന്ത്യയില്‍ 8,499 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജും ചേരുന്ന മോഡലിന് 9,499 രൂപയാകും. മൈക്രോ എസ്‌ഡി കാര്‍ഡ് വഴി സ്റ്റോറേജ് 1 ടിബി വരെ ഉയര്‍ത്താം. രണ്ട് നിറങ്ങളിലാണ് റെഡ്‌മി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 27 മുതല്‍ റെഡ്‌മിയുടെ വെബ്‌സൈറ്റ് വഴി റെഡ്‌മി എ4 5ജി വാങ്ങാം.
Read more: 2024 അവസാനിക്കും മുമ്പ് വാങ്ങാം; ഇതാ അഞ്ച് പുത്തന്‍ സ്‌മാര്‍ട്ട്ഫോണുകള്‍ വരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം