മോട്ടറോളയ്ക്കു ശേഷം, ഷവോമിയും ഒപ്പോയും സാംസങ് നിര്‍മിക്കുന്ന എക്‌സിനോസ് പ്രോസസറുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകായാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിയജിംഗ്: അമേരിക്കന്‍ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ തന്ത്രം മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സാമഗ്രികളുടെ ഉപയോഗം കുറയ്ക്കുവാനുള്ള നീക്കത്തിലാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഓപ്പോയും, ഷവോമിയും ഒക്കെ എന്നാണ് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് അവരെ പ്രേരിപ്പിക്കുന്നത് ചൈനീസ് ടെക് ഭീമന്മാരായ വാവെയ്ക്ക് നേരിട്ട തിരിച്ചടികളാണ്.
അമേരിക്കന്‍ കമ്പനികളുടെ ടെക്‌നോളജി ചൈനീസ് കമ്പനികള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശ്ശനമായ നടപചടികളിലേക്കാണ് അമേരിക്കന്‍ ഭരണകൂടം നീങ്ങുന്നത് എന്നാണ് സൂചനകള്‍. വാവെയെ അമേരിക്ക ഒതുക്കിയത് തന്നെ ഇത്തരം നീക്കത്തിലൂടെയാണ്. ഇതിന് പിന്നാലെ തങ്ങള്‍ക്കും അടി കിട്ടിയേക്കും എന്ന സാധ്യതയില്‍ നിന്ന് മറുചിന്തയിലാണ് ഓപ്പോയും, ഷവോമിയും ഒക്കെ എന്നാണ് റിപ്പോര്‍ട്ട്.
undefined
മോട്ടറോളയ്ക്കു ശേഷം, ഷവോമിയും ഒപ്പോയും സാംസങ് നിര്‍മിക്കുന്ന എക്‌സിനോസ് പ്രോസസറുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകായാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ അമേരിക്കന്‍ കമ്പനിയായ ക്വാല്‍കം നിര്‍മിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ ചിപ്പുകളാണ് ഇടത്തരം ഫോണുകളുടെ നിര്‍മാണത്തിനായി ഇരു കമ്പനികളും കൂടുതലായി ഉപയോഗിക്കുന്നത്.
ബിസിനസ് കൊറിയ പത്രമാണ് 2021 മുതല്‍ എക്‌സിനോസ് ചിപ്പുകള്‍ ഷഓമി, ഒപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഈ കമ്പനികള്‍ ഔദ്യോഗികമായി ആ കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ വിവോ ഇപ്പോള്‍ത്തന്നെ എക്‌സിനോസ് പ്രോസസര്‍ ഉപയോഗിച്ചുള്ള ഒരു ഫോണ്‍ (വൈ70എസ്) ചൈനയില്‍ പുറത്തിറക്കുകയും ചെയ്തുകഴിഞ്ഞു.
എക്‌സിനോസ് 880 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്ന ഈ ഫോണിന് 5ജി കണക്ടിവിറ്റിയുമുണ്ട്. അതേസമയം, സാംസങ് ചിപ്പുകള്‍ ഉപയോഗിച്ചെന്നു കരുതി അമേരിക്ക ഉപരോധവുമായി ഇറങ്ങിയാല്‍ തടയാന്‍ ചൈനീസ് കമ്പനികള്‍ക്ക് കഴിയണമെന്നില്ല. കാരണം, സാംസങും അമേരിക്കന്‍ സാങ്കേതികവദ്യകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ ചൈനീസ് കമ്പനികളുമായുള്ള ബന്ധം അമേരിക്ക വിലക്കിയാല്‍ ചിപ്പുകള്‍ നല്‍കാനാകുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
അതുപോലെ, അമേരിക്കന്‍ കമ്പനികളെ പരിപൂര്‍ണമായി പിണക്കാന്‍ ഷവോമിയും മറ്റു ചൈനീസ് നിര്‍മാതാക്കളും തയാറായേക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. തങ്ങളുടെ ഏറ്റവും മികച്ച ഫോണുകളും വിലകുറഞ്ഞ ഫോണുകളും ക്വാല്‍കമിന്‍റെ ചിപ്പുകളെ ആശ്രയിച്ചു തന്നെ പുറത്തിറക്കിയേക്കും.