128ജിബി വേരിയന്റ് മോഡലിന് ഏകദേശം 45,000 രൂപയാണ് വില. 12 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുള്ള മറ്റൊരു വേരിയന്റുണ്ട്, ഏകദേശം 50,600 രൂപയാണ് ഇതിന്റെ വില.
ഓപ്പോ റെനോ 5ജി പരമ്പരയിലെ പുതിയ ഫോണ്‍ റെനോ 5 പ്രോ + 5 ജി പുറത്തിറക്കി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍ ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച സവിശേഷതകള്‍ ഓപ്പോ ഇതില്‍ നല്‍കിയിട്ടുണ്ട്. പ്രോസസര്‍ മാത്രമല്ല, റെനോ 5 പ്രോ പ്ലസിന്റെ പ്രധാന ക്യാമറയില്‍ 50 കസ്റ്റം നിര്‍മ്മിത 50 എംപി സോണി ഐഎംഎക്‌സ് 766 സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ ഓപ്പോ ഫോണിനായി സോണി ഈ സെന്‍സര്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇത് റെനോ 5 പ്രോ + ന് മാത്രമായിരിക്കുമോ അതോ ഭാവിയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല. റെനോ 5 പ്രോ + ക്യാമറ മൊഡ്യൂള്‍ പ്രത്യേക നാനോക്രിസ്റ്റലുകളാല്‍ മൂടപ്പെട്ടിരിക്കുന്നു, അത് ഇരുട്ടില്‍ തിളങ്ങുന്നു. ഈ ഗ്ലോ സാങ്കേതികവിദ്യ റെനോ 5 ഉം റെനോ 5 പ്രോയും കൊണ്ടുവന്നതിന് സമാനമാണ്.
128ജിബി വേരിയന്റ് മോഡലിന് ഏകദേശം 45,000 രൂപയാണ് വില. 12 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുള്ള മറ്റൊരു വേരിയന്റുണ്ട്, ഏകദേശം 50,600 രൂപയാണ് ഇതിന്റെ വില. ഫ്‌ലോട്ടിംഗ് നൈറ്റ് ഷാഡോ, സ്റ്റാര്‍ റിവര്‍ ഡ്രീം നിറങ്ങളില്‍ ഇത് ലഭ്യമാകും. റെനോ 5, റെനോ 5 പ്രോ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, റെനോ 5 പ്രോ + ആഗോള വിപണിയില്‍ വരാനിടയില്ലെന്നാണ് സൂചന. അടുത്ത മാസം ഇന്ത്യയില്‍ ഓപ്പോ 5, റെനോ 5 പ്രോ എന്നിവ മാത്രമേ ഓപ്പോ അവതരിപ്പിക്കുകയുള്ളൂവെന്നാണ് സൂചന.
undefined
രണ്ട് സിം കാര്‍ഡ് സ്ലോട്ടുകളുണ്ട്. 6.55 ഇഞ്ച് പിപി അമോലെഡ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത, ഇത് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, മുന്‍ ക്യാമറയ്ക്കായി പഞ്ച്‌ഹോള്‍ സംവിധാനവുമുണ്ട്. 12 ജിബി റാമും 256 ജിബി യുഎഫ്എസ് 2.1 സ്‌റ്റോറേജുമായി ചേര്‍ത്ത ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ ആണ് റെനോ 5 പ്രോ + പവര്‍ ചെയ്യുന്നത്. സ്റ്റോറേജ് കൂട്ടുന്നതിന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. സൂപ്പര്‍വൂക്ക് 2.0 ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 65വാട്‌സ് വരെ ചാര്‍ജ് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റെനോ 5 പ്രോ + ല്‍ ഉള്ളത്.
നാല് ക്യാമറകളാണ് ഇതിലുള്ളത്. 50 എംപി സോണി ഐഎംഎക്‌സ് 766 പ്രൈമറി സെന്‍സര്‍, 16 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 13 എംപി ടെലിഫോട്ടോ ക്യാമറ, 2 എംപി മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കായി, സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ക്ക് 32 എംപി മുന്‍ ക്യാമറ ലഭിക്കും. ഡിജിറ്റല്‍ ഓവര്‍ലേ ഡൈനാമിക് റേഞ്ച് ടെക്‌നോളജി ഉള്‍ക്കൊള്ളുന്നു എന്നതാണ് വലിയ ഫീച്ചര്‍. ഇത് ചലിക്കുന്ന ഒബ്ജക്ടിനെ പിന്തുടര്‍ന്ന് ഷെയ്ക്ക് ഇല്ലാത്ത, ഇമേജ്, വീഡിയോ എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്. ബയോമെട്രിക്കിനായി സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. 7.9 മിമി കട്ടിയുള്ളതാണ് സ്മാര്‍ട്ട്‌ഫോണ്‍.