ഐഫോണ്‍ 16 സിരീസിന്‍റെ നിര്‍മാണം ഊര്‍ജിതമായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് വരാനായി കാത്തിരുന്ന് വലയില്ലെന്ന് സൂചന. സെപ്റ്റംബര്‍ മാസം ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങുമെന്ന് മുമ്പ് വന്ന സൂചനകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ട് ഫോബ്‌സ് പുറത്തുവിട്ടു. ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തിയതിയുടെ കാര്യത്തിലും ഏകദേശ വ്യക്തത വന്നിട്ടുണ്ട്.
ഐഫോണ്‍ 16 സിരീസിന്‍റെ നിര്‍മാണം ഊര്‍ജിതമായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 മോഡലുകള്‍ പുറത്തിറക്കുന്ന തിയതി കമ്പനി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും മുമ്പ് കേട്ടിരുന്നത് പോലെ സെപ്റ്റംബര്‍ 20 ആയേക്കും. ഇതിന്‍റെ ഭാഗമായി ഐഫോണിന്‍റെ ഏറ്റവും വലിയ നിര്‍മാതാക്കളായ ചൈനയിലെ ഫോക്‌സ്‌കോണ്‍ 50,000 തൊഴിലാളികളെ കഴിഞ്ഞ രണ്ടാഴ്‌ച അധികമായി ജോലിക്കെടുത്തു എന്ന് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു. റിലീസ് തിയതി അടുത്തിരിക്കേ ഐഫോണ്‍ 16 മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഫോക്‌സ്കോണ്‍ ശ്രമിക്കുന്നത്. സെപ്റ്റംബര്‍ 20ന് തന്നെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് ഐഫോണ്‍ 16 സിരീസിന്‍റെ നിര്‍മാണം പിന്തുടരുന്ന വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined
ഐഫോണുകള്‍ക്കുള്ള ഒഎല്‍ഇഡി ഡിസ്പ്ലെകളുടെ നിര്‍മാണം സാംസങ് ഡിസ്‌പ്ലെയും എല്‍ജി ഡിസ്‌പ്ലെയും വര്‍ധിപ്പിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാംസങ് 8 കോടിയും എല്‍ജി 4.3 കോടിയും ഡിസ്‌പ്ലെകളാണ് നിര്‍മിക്കുന്നത്.
ഇതോടെ ആപ്പിള്‍ കമ്പനി പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ ഐഫോണ്‍ 16 സിരീസിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും എന്ന് അനുമാനിക്കാം. സെപ്റ്റംബര്‍ 10ന് ആപ്പിളിന്‍റെ കീനോട്ട് അവതരണമുണ്ടാകും എന്നാണ് സൂചന. പ്രീ-ബുക്കിംഗ് സെപ്റ്റംബര്‍ 13ന് തുടങ്ങാനും വില്‍പന 20ന് ആരംഭിക്കാനും സാധ്യതയുണ്ട്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയായിരിക്കും ആപ്പിളിന്‍റെ വരാനിരിക്കുന്ന പുതിയ സിരീസിലെ ഫോണ്‍ മോഡലുകള്‍.
Read more: ഐഫോണ്‍ 16 പ്രോ മോഡലുകള്‍ ട്രാക്ക് മാറ്റും; വലിയ ബാറ്ററിയും അതിവേഗ ചാര്‍ജറും വരാനിട
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം