മൈക്രോമാക്സ് ഇന്‍ 1, ഇന്‍1 എ ഫസ്റ്റ്ലുക്ക്; പ്രത്യേകതകള്‍, വില

By Web Team  |  First Published Nov 1, 2020, 3:09 PM IST

ഗ്രീന്‍ വൈറ്റ് നിറങ്ങളിലായിരിക്കും, ഗ്ലാസ് ഫിനിഷോടെ മൈക്രോമാക്സിന്‍റെ പുതിയ ഇന്‍ ഫോണുകള്‍ എത്തുക. ഒപ്പം പിന്നില്‍ ഗ്ലാസ് ഫിനിഷിന് മുകളില്‍ ക്രോസ് ഡിസൈന്‍ ഉണ്ടാകും. 


ദില്ലി: വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍റുമായി രംഗത്ത് മൈക്രോമാക്സ് ഇന്‍ 1, ഇന്‍1 എ എന്നീ മോഡലുകളുടെ ഫസ്റ്റ് ലുക്ക് വീഡിയോയാണ് മൈക്രോമാക്സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.

ഗ്രീന്‍ വൈറ്റ് നിറങ്ങളിലായിരിക്കും, ഗ്ലാസ് ഫിനിഷോടെ മൈക്രോമാക്സിന്‍റെ പുതിയ ഇന്‍ ഫോണുകള്‍ എത്തുക. ഒപ്പം പിന്നില്‍ ഗ്ലാസ് ഫിനിഷിന് മുകളില്‍ ക്രോസ് ഡിസൈന്‍ ഉണ്ടാകും. ഇത് മൊത്തത്തില്‍ ഒരു പ്രിമീയം ലുക്ക് ഫോണിന് നല്‍കും എന്നാണ് മൈക്രോമാക്സ് അവകാശവാദം.

Latest Videos

undefined

മീഡിയടെക് ഹീലിയോ G35 SoC ചിപ്പായിരിക്കും മൈക്രോമാക്സ് ഇന്‍ 1എയില്‍ ഉപയോഗിക്കുക. ഇത് ഇന്‍ 1ലേക്ക് എത്തുമ്പോള്‍ G85 SoC ആയിരിക്കും. അടുത്തിടെ ഇറങ്ങിയ പോക്കോ സി3യും ഇതേ G35 SoC ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈക്രോമാക്സ് ഇന്‍ 1 ന്‍റെ വില 13,999 രൂപ വരുമെന്നാണ് വിവരം. അതേ സമയം ഇന്‍1 എയ്ക്ക് വില 6,999 രൂപയായിരിക്കും.

48 എംപി ക്വാഡ് റെയര്‍ ക്യാമറയാണ് മൈക്രോമാക്സ് ഇന്‍1ലും, ഇന്‍1എയിലും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. പഞ്ച് ഹോളില്‍ ആയിരിക്കും ഇന്‍ 1ന്‍റെ മുന്‍ ക്യാമറ എന്നാണ് സൂചന. മൈക്രോമാക്സ് ഇന്‍1, 1എ എന്നിവ വരുന്ന ചൊവ്വാഴ്ചയാണ് ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറങ്ങുക.

click me!