ആ സര്‍പ്രൈസ് വെറും 'കണ്‍വിന്‍സിംഗ്' ആയിരുന്നോ? ഐഫോണ്‍ എസ്ഇ4ല്‍ നിന്ന് ഫീച്ചര്‍ പുറത്തെന്ന് സൂചന

By Web Team  |  First Published Oct 14, 2024, 12:13 PM IST

പുതിയ 48 മെഗാപിക്‌സല്‍ ക്യാമറയോടെയാണ് ഐഫോണ്‍ എസ്ഇ4 വരികയെന്ന് നേരത്തെ സൂചന വന്നിരുന്നു, എന്നാല്‍ മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍ ആപ്പിള്‍ ഒഴിവാക്കിയോ


കാലിഫോര്‍ണിയ: ആപ്പിള്‍ അവരുടെ അടുത്ത തലമുറ ഐഫോണ്‍ എസ്ഇ ഇറക്കാനൊരുങ്ങുകയാണ്. 2025ലാണ് ഐഫോണ്‍ എസ്‌ഇ4 ആപ്പിള്‍ പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോണിനെ കുറിച്ച് നിരവധി ലീക്കുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവിലായി ഒരു എക്‌സ് യൂസര്‍ പങ്കുവെച്ച കെയ്‌സിന്‍റെ ചിത്രമാണ് പുതിയ സൂചനകള്‍ തരുന്നത്. 

ഐഫോണ്‍ എസ്‌ഇ4ല്‍ 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ വരുമെന്നാണ് പ്രതീക്ഷ. പുതിയ 48 മെഗാപിക്‌സല്‍ ക്യാമറ, യുഎസ്‌ബി-സി, ഫേസ് ഐഡി എന്നിവയാണ് മറ്റ് ഫീച്ചറുകളായി പറയപ്പെടുന്നത്. ഐഫോണ്‍ 14ന് സമാനമായ ഡിസൈനാണ് ഐഫോണ്‍ എസ്‌ഇ4ല്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 14ലെ പോലുള്ള ഡുവല്‍ ക്യാമറ സെറ്റപ്പുണ്ടാകില്ല. അള്‍ട്രാ-വൈഡ് ക്യാമറയാണ് ഒഴിവാകുക. എങ്കിലും രണ്ട് ഫോക്കല്‍ ലെങ്തുകളില്‍ 48 എംപി പിന്‍ക്യാമറയെ ഉപയോഗിക്കാനേയാക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ എസ്‌ഇ4ല്‍ ആക്ഷന്‍ ബട്ടണ്‍ വന്നേക്കും എന്ന അഭ്യൂഹങ്ങള്‍ മുമ്പുണ്ടായിരുന്നു. മ്യൂട്ട് സ്വിച്ചിന് പകരം ഐഫോൺ എസ്ഇ4ല്‍ ആക്ഷൻ ബട്ടണ്‍ വരുമെന്നായിരുന്നു സൂചന. എന്നാല്‍ പുതുതായി പുറത്തുവന്ന കെയ്‌സിന്‍റെ ചിത്രത്തില്‍ ഐഫോണ്‍ എസ്‌ഇ4ല്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ കാണാനില്ല. ആപ്പിളിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16 സിരീസിലെ പ്രധാന ആകര്‍ഷണം തന്നെ ഈ ക്യാമറ കണ്‍ട്രോള്‍ ബട്ടണായിരുന്നു. 

Latest Videos

undefined

Read more: സ്പൈഡര്‍-മാന്‍ പ്രചോദനം; ഞൊടിയിടയില്‍ 'വലയാകുന്ന' പശ വികസിപ്പിച്ചു, വസ്‌തുക്കളെ വലിച്ചുയര്‍ത്തും

ആപ്പിള്‍ അവരുടെ ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുകള്‍ എന്ന നിലയ്ക്കാണ് ഐഫോണ്‍ എസ്ഇ മോഡലുകള്‍ പുറത്തിറക്കുന്നത്. എ18 ചിപ്പിന്‍റെ കരുത്തിലാാവും ഐഫോണ്‍ എസ്‌ഇ4 വരിക. ഐഒഎസ് 18 പ്ലാറ്റ്‌ഫോമിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ എസ്‌ഇ4ലുമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ആറ് ജിബിയോ എട്ട് ജിബിയോ ആയിരിക്കും റാം. അതേസമയം ഐഫോണ്‍ എസ്‌ഇ4ന് വിലയെത്രയാകും എന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

Read more: എതിരാളികള്‍ ജാഗ്രതൈ; ആപ്പിള്‍ ഫോള്‍ഡ‍ബിള്‍ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!