ഷൂട്ടൗട്ട് ഭീതി മറികടന്ന് ഇം​ഗ്ലണ്ട്, സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ച് സെമിയിൽ

By Web TeamFirst Published Jul 7, 2024, 12:29 AM IST
Highlights

80 ാമിനിറ്റിൽ വലതുപാർശ്വത്തിൽ നിന്ന് വൺമാൻ ഷോയിലൂടെ ബുക്കായോ സാക്ക തൊടുത്ത പൊള്ളുന്ന ഷോട്ട് സ്വിസ് വലയിൽ കയറി. പിന്നീ‌ട് ഇരുടീമുകളും നന്നായി ശ്രമിച്ചെങ്കിലും ​ഗോൾ അകന്നു.

ബെർലിൻ: യൂറോയില്‍ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് ആവേശം നീണ്ട മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി ഇം​ഗ്ലണ്ട് സെമി ഫൈനലിൽ. ഓരോ ​ഗോളടിച്ച് ഇരുടീമും നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്വിറ്റ്സർലൻഡ് താരം മാനുവൽ അകാൻജിയുടെ ​കിക്ക് തടഞ്ഞ ​ഗോളി ജോർദാൻ പിറ്റ്ഫോർഡാണ് വിജയശിൽപി. സ്വിസ് നിരയുടെ ആദ്യ കിക്ക് തന്നെ  പിറ്റ്ഫോർഡ് തടഞ്ഞിട്ട് മാനസികാധിപത്യം നേടി. ഇം​ഗ്ലണ്ട് നിരയിൽ കിക്കെടുത്ത അഞ്ച് പേരും ലക്ഷ്യം കണ്ടു. ഇതോ‌ടെ പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിട‌റുന്നവരെന്ന ചീത്തപ്പേര് മാറ്റാനും ഇം​ഗ്ലണ്ടിനായി. ഇംഗ്ലണ്ടിനായി കോൾ പാമർ, ജൂഡ് ബെല്ലിങ്ങാം, ബുകായോ സാക്ക, ഇവാൻ ടോനി, ട്രെന്റ് അലക്സാണ്ടർ എന്നിവർ ലക്ഷ്യം കണ്ടു. ഫാബിയൻ ഷാർ, ഷെര്‍ദാൻ ഷാക്കിരി, സെക്കി അംദോനി എന്നിവരാണ് സ്വിറ്റ്‍സർലണ്ടിനായി ഷൂട്ടൗട്ടിൽ വലകുലുക്കിയത്.

കടലാസിൽ ഇം​ഗ്ലണ്ടിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും തുല്യ ശക്തികളുടെ പോരാട്ടമാണ് മൈതാനത്ത് കണ്ടത്. മൂർച്ചയുള്ള ആക്രമണങ്ങളിലൂടെ സ്വിസ് നിര ഇം​ഗ്ലണ്ട് ​ഗോൾമുഖത്ത് ഭീതി വിതച്ചു. എംബോലയും വിഡ്മറുമെല്ലാം ഏതുനിമിഷവും ​ഗോളടിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. മറുപുറത്ത് ഇം​ഗ്ലണ്ടും ആക്രമണങ്ങൾ നെയ്തു. ബെല്ലിങ്ഹാമും സാക്കയും ഫോഡനും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. രണ്ടാം പകുതിയിലാണ് ​ഗോൾ പിറന്നത്. 75ാം മിനിറ്റിൽ സ്വിസ് ആക്രമണങ്ങൾക്ക് ഫലം കണ്ടു. താഴ്ന്ന് വന്ന ക്രോസിൽ ഇം​ഗ്ലണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഫെതർ ടച്ചിൽ ബ്രീൽ എംബോലോ ​ഗോൾ നേടി. വെറും അഞ്ച് മിനിറ്റ് മാത്രമാണ് സ്വിസ് ആഘോഷത്തിന്റെ ആയുസ് നീണ്ടത്.

Latest Videos

80 ാമിനിറ്റിൽ വലതുപാർശ്വത്തിൽ നിന്ന് വൺമാൻ ഷോയിലൂടെ ബുക്കായോ സാക്ക തൊടുത്ത പൊള്ളുന്ന ഷോട്ട് സ്വിസ് വലയിൽ കയറി. പിന്നീ‌ട് ഇരുടീമുകളും നന്നായി ശ്രമിച്ചെങ്കിലും ​ഗോൾ അകന്നു. എക്സ്ട്രാ സമയത്തിന്റെ അവസാന നിമിഷങ്ങളിൽ ഇം​ഗ്ലണ്ട് ​ഗോൾമുഖത്ത് സ്വിസ് താരങ്ങൾ വിറപ്പിച്ചെങ്കിലും ​ഗോളായില്ല. 

click me!