മാര്‍ട്ടിനെസ് ഇല്ല, അര്‍ജീന്റീനക്ക് പുതിയ ഗോള്‍കീപ്പര്‍മാര്‍! മെസി നയിക്കും, ലോകകപ്പ് യോഗ്യതക്കുള്ള ടീം അറിയാം

By Web Team  |  First Published Oct 3, 2024, 4:36 PM IST

ജെറോണിമോ റൂളി, യുവാന്‍ മുസ്സോ, വാള്‍ട്ടര്‍ ബെനിറ്റസ് എന്നിവരാണ് ടീമിലെ ഗോള്‍കീപ്പര്‍.


ബ്യൂണസ് ഐറിസ്: പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസിയെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ മെസി അര്‍ജന്റീനയുടെ അവസാന രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. യുവതാരം നിക്കോ പാസാണ് കോച്ച് ലിയോണല്‍ സ്‌കലോണി പ്രഖ്യാപിച്ച ടീമിലെ പുതുമുഖം. മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഷനിലായ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ ഒഴിവാക്കി. 

ജെറോണിമോ റൂളി, യുവാന്‍ മുസ്സോ, വാള്‍ട്ടര്‍ ബെനിറ്റസ് എന്നിവരാണ് ടീമിലെ ഗോള്‍കീപ്പര്‍. ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഓട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലൗറ്ററോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, അലയാന്ദ്രോ ഗര്‍ണാച്ചോ, റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മക് അലിസ്റ്റര്‍, ജിയോവനി ലോ സെല്‍സോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. അര്‍ജന്റീന ഈമാസം പത്തിന് വെനിസ്വേലയേയും പതിനാറിന് ബൊളിവിയയേയും നേരിടും. എട്ട് കളിയില്‍ ആറിലും ജയിച്ച അര്‍ജന്റീന 18 പോയിന്റുമായി മേഖലയില്‍ ഒന്നാംസ്ഥാനത്താണ്.

Latest Videos

undefined

20 കോടി ദുരുപയോഗം ചെയ്തു? മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ ഇ ഡി കുരുക്കില്‍

സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിനുശേഷമാണ് എമിലിയാനോ മാര്‍ട്ടിനെസിന് വിലക്കേര്‍പ്പെടുത്തിയത്. കോപ്പ അമേരിക്ക കിരീടത്തിന്റെ മാതൃക കൈയിലെടുത്ത് അശ്ലീല ആംഗ്യം കാണിച്ചിതിനും കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ടിവി ക്യാമറാമാന്റെ ക്യാമറയിലേക്ക് ഗ്ലൗസ് കൊണ്ട് തട്ടിയതിനുമാണ് വിലക്കെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിലൂടെ എമിലിയാനോ മാര്‍ട്ടിനെസ് ഫിഫ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായി അച്ചടക്ക സമിതി വിലയിരുത്തി. 2022ലെ ലോകകപ്പ് കിരീട നേട്ടത്തിനുശേഷം നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം നേടിയശേഷം മാര്‍ട്ടിനെസ് വിവാദ ആംഗ്യം കാട്ടിയിരുന്നു. ഇതിന് പുറമെ സെപ്റ്റംബര്‍ 10ന് നടന്ന ചേര്‍ത്താണ് രണ്ട് മത്സര വിലക്ക്. എന്നാല്‍ ഫിഫ അച്ചടക്ക സമിതിയുടെ നപടിയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

click me!