ആവേശകരമായ ആദ്യ പകുതിയിലാണ് കലിംഗ സ്റ്റേഡിയത്തിൽ 4 ഗോളും പിറന്നത്
ഭുവനേശ്വർ സിറ്റി: ഒഡീഷയുടെ സ്വന്തം മൈതാനത്ത് തകർപ്പൻ ജയം സ്വന്തമാക്കാനുള്ള സുവർണാവസരം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. 29 -ാം മിനിട്ട് വരെ 2 ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചടിയേറ്റുവാങ്ങി സമനിലയിൽ കുരുങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശ പോരാട്ടത്തിൽ 2-2 എന്ന സ്കോറിലാണ് ബ്ലാസ്റ്റേഴ്സും ഒഡിഷ എഫ് സിയും പിരിഞ്ഞത്. ആവേശകരമായ ആദ്യ പകുതിയിലാണ് കലിംഗ സ്റ്റേഡിയത്തിൽ 4 ഗോളും പിറന്നത്.
undefined
തുടക്കം മുതൽ ആക്രമിച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും 18 -ാം മിനുട്ടിൽ നോഹയിലൂടെ ഒഡീഷയുടെ വലകുലുക്കി. ജിമനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. സീസണിലെ മൂന്നാം ഗോളാണ് നോഹ സ്വന്തമാക്കിയത്. മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും പിറന്നതോടെ ആരാധകർ വിജയമുറപ്പിച്ചു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. 22 -ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് 2 - ഒഡീഷ 0.
വിജയമുറപ്പിച്ച് ബ്ലാസ്റ്റേഴ്സ് പന്തുതട്ടവെ 29 -ാം മിനുട്ടിൽ ആദ്യ തിരിച്ചടിയേറ്റു. സെൽഫ് ഗോളാണ് ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഒഡീഷ താരത്തിന്‍റെ ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഗോളിൽ കലാശിച്ചത്. 36 -ാം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. പിന്നീട് ഇരു ടീമുകളും ഗോളിലേക്ക് ലക്ഷ്യം വച്ചെങ്കിലും വലകുലുക്കാൻ ആർക്കുമായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം