ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ്, വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് എന്നിങ്ങനെ രണ്ട് കോണ്‍ഫറന്‍സുകളിലായിട്ടാണ് മേജര്‍ ലീഗ് സോക്കര്‍ നടക്കുന്നത്.
ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ കരിയറിലെ 46-ാം കിരീടം സ്വന്തമാക്കി ഇതിഹാസം താരം ലിയോണല്‍ മെസി. ഇന്റര്‍ മയാമിക്ക് മേജര്‍ ലീഗ് സോക്കര്‍ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് നേടികൊടുത്താണ് മെസി കിരീട നേട്ടം ഉയര്‍ത്തിയത്. നിലവിലെ ലീഗ് ചാംപ്യന്മാരായ കൊളംബസ് ക്രൂവിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് സ്വന്തമാക്കിയാണ് ഇന്റര്‍ മയാമി ഷീല്‍ഡ് സ്വന്തമാക്കുന്നത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടാനും മെസിക്ക് സാധിച്ചു. അതിലൊന്ന് ഫ്രീ കിക്കിലൂടെയായിരുന്നു. ലൂയിസ് സുവരാസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. മയാമി ഗോള്‍ കീപ്പര്‍ ഡ്രേക്ക് കലന്‍ഡര്‍ പെനാല്‍റ്റി കിക്ക് തടഞ്ഞിട്ടതും മയാമിക്ക് ഗുണം ചെയ്തു.
ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ്, വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് എന്നിങ്ങനെ രണ്ട് കോണ്‍ഫറന്‍സുകളിലായിട്ടാണ് മേജര്‍ ലീഗ് സോക്കര്‍ നടക്കുന്നത്. ഈ രണ്ട് കോണ്‍ഫറന്‍സുകളേയും സംയുക്തമായെടുത്ത് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമാണ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കുക. ക്ലബിന്റെ ആദ്യ ഷീല്‍ഡ് കൂടിയാണതിത്. ഇന്റര്‍ മയാമിക്കൊപ്പം മെസി സ്വന്തമാക്കുന്ന രണ്ടാമത്തെ കിരീടമാണിത്. 2023ല്‍ അദ്ദേഹത്തിന് ലീഗ് കപ്പ് നേടാന്‍ സാധിച്ചിരുന്നു.
undefined
കൊളംബസിനെതിരായ മത്സരത്തില്‍ മത്സരത്തിന്റെ ആദ്യ പാതിയില്‍ തന്നെ മയാമി രണ്ട് ഗോളിന് മുന്നിലായിരുന്നു. 45-ാം മിനിറ്റിലും പിന്നീട് ആദ്യപാതിയുടെ ഇഞ്ചുറി സമയത്തും മെസിയാണ് മയാമിയെ മുന്നിലെത്തിച്ചത്. 46-ാം മിനിറ്റില്‍ ഡിയേഗോ റോസി കൊളംബസിന് വേണ്ടി ഒരു ഗോള്‍ നേടി. എന്നാല്‍ 48-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് 3-1ന് ലീഡുയര്‍ത്തി. 61-ാം മിനിറ്റില്‍ കൊളംബസിന്റെ മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ കുച്ചോ ഹെര്‍ണാണ്ടസാണ് ഗോള്‍ നേടിയത്. 63-ാം മിനിറ്റില്‍ റുഡി കമാച്ചോ ചുവപ്പ് കാര്‍ഡുമായി പുറത്തായത് കൊളംബസിന് തിരിച്ചടിയായി. ഇതിനിടെ മെസി നേടിയ ഫ്രീകിക്ക് ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം...
Yeah, man. Lionel Messi. pic.twitter.com/5c1WzEalB3
— Phil Friend (@Phil_Friend)ഈ വിജയത്തോടെ, ഈ മാസം വാരാന്ത്യത്തില്‍ നടക്കാനിരിക്കുന്ന പ്ലേ ഓഫുകള്‍ക്കായി ഇന്റര്‍ മിയാമി ഹോം ഗ്രൗണ്ട് ഉറപ്പിച്ചു. അവിടേയും ജയിക്കുകയാണെങ്കില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് സെമിഫൈനല്‍ മത്സരങ്ങളും മയാമിയില്‍ നടക്കും. മേജര്‍ ലീഗ് സോക്കര്‍ ഫൈനലും മയാമിയില്‍ തന്നെ നടക്കും.