കൂറ്റന്‍ സുഷി റോള്‍ തയ്യാറാക്കി ലോക റെക്കോര്‍ഡുമായി ഷെഫുമാര്‍; വീഡിയോ

By Web Team  |  First Published Nov 2, 2022, 11:09 AM IST

ജാപ്പനീസ് വിഭവങ്ങളില്‍ ഏറെ പ്രശസ്തമാണ് സുഷി വിഭവങ്ങള്‍. ഇപ്പോഴിതാ ഭീമന്‍ സുഷി റോള്‍ തയ്യാറാക്കി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഷെഫുമാരായ നിക്ക് ഡിജിയോവാന്നിയും ലിന്‍ ഡേവിസും.


ജാപ്പനീസ് വിഭവങ്ങള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. 2021-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ജാപ്പനീസ് വിഭവങ്ങളെക്കുറിച്ചാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജാപ്പനീസ് വിഭവങ്ങളില്‍ ഏറെ പ്രശസ്തമാണ് സുഷി വിഭവങ്ങള്‍. ഇപ്പോഴിതാ ഭീമന്‍ സുഷി റോള്‍ തയ്യാറാക്കി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഷെഫുമാരായ നിക്ക് ഡിജിയോവാന്നിയും ലിന്‍ ഡേവിസും.

1900 കിലോ ഗ്രാമാണ് ഈ കൂറ്റന്‍ സുഷി വിഭവത്തിന്റെ ഭാരം. 2.16 മീറ്ററാണ് വൃത്താകൃതിയില്‍ തയ്യാറാക്കിയ ഇതിന്റെ വ്യാസം. 500 പൗണ്ട് (226.7 കിലോഗ്രാം) വെള്ളരി, 500 പൗണ്ട് (226.7 കിലോഗ്രാം) സാല്‍മണ്‍, 2000 പൗണ്ട് (907 കിലോഗ്രാം) സുഷി റൈസ്, 1000 പൗണ്ട്  (453 കിലോഗ്രാം) നോറി എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് നേടിയതിന് ശേഷം ഇത് നിക്കും ലിന്നും ചേര്‍ന്ന് അനാഥാലയത്തിന് കൈമാറുകയും ചെയ്തു. 

Latest Videos

undefined

വൃത്താകൃതിയില്‍ ആണ് സുഷി റോള്‍ ഇവര്‍ തയ്യാറാക്കിയത്. കൂടാതെ തണുപ്പിച്ച വിനാഗിരിയില്‍ തയ്യാറാക്കിയ സുഷി റൈസും കടല്‍ വിഭവമായ നോറി സീവീഡ് ഷീറ്റുകളും രണ്ട് വ്യത്യസ്തമായ ഫില്ലിങ്‌സുകളും ചേര്‍ത്താണ് സുഷി റോള്‍ തയ്യാറാക്കിയത്. ഇതിന്‍റെ വീഡിയോ ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

ഗോര്‍ഡന്‍ രാംസാമി എന്നയാളുടെ റെക്കോര്‍ഡാണ് നിക്കും ലിന്നും ചേര്‍ന്ന് ഈ കൂറ്റന്‍ സുഷി തയ്യാറാക്കിയതോടെ തകര്‍ത്തത്. ഗോര്‍ഡന്‍ രാംസാമി ഒരു മിനിറ്റും അഞ്ച് സെക്കന്‍ഡും കൊണ്ടാണ് സുഷി റോള്‍ തയ്യാറാക്കിയത്.  നിക്കും ലിന്നും ഇത് വെറും ഒരു മിനിറ്റിനുള്ളില്‍ തയ്യാറാക്കുകയായിരുന്നു. ഇതിന് മുമ്പ് മൂന്ന് ലോക റെക്കോര്‍ഡുകളും കൂടി ഇരുവരും ചേര്‍ന്ന് തകര്‍ത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കേക്ക് പോപ്പ്, ഏറ്റവും വലിയ ചിക്കന്‍ നഗ്ഗറ്റ്, 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ് സന്ദര്‍ശിച്ചത് എന്നീ റെക്കോര്‍ഡുകളാണ് ഇരുവരും സ്വന്തമാക്കിയത്. 

Also Read: കാലാവസ്ഥ മാറുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

click me!