മഞ്ഞുകാലത്തെ തുമ്മലും ജലദോഷവും; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സുഗന്ധവ്യജ്ഞനങ്ങൾ...

By Web Team  |  First Published Dec 2, 2022, 9:27 AM IST

പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു.  മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൈവരിക്കാന്‍ ഇവ സഹായിക്കും. 


മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തുമ്മലും ജലദോഷവും വരാം. ഇത്തരത്തിലുള്ള തുമ്മലും ജലദോഷം ശമിക്കാന്‍ ഡയറ്റില്‍ സുഗന്ധവ്യജ്ഞനങ്ങൾ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു.  മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൈവരിക്കാന്‍ ഇവ സഹായിക്കും. 

അത്തരത്തില്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം. 

Latest Videos

undefined

ഒന്ന്...

ഇഞ്ചിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ
ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം ശരീരത്തിലെ താപനിലയെയും ഇവ നിലനിര്‍ത്തും. അതിനായി തേനില്‍ ഇഞ്ചി ചേർത്ത് കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

കറുവപ്പട്ട ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട.  ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ജലദോഷവും തുമ്മലുമൊക്കെ കുറയ്ക്കാന്‍ കറുവപ്പട്ടയും മണം വരെ സഹായിക്കും. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇവ സഹായിക്കും. ഇതോടൊപ്പം ഇവ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ജലദോഷവും തുമ്മലുമൊക്കെ കുറയാന്‍ കുരുമുളക് സഹായിക്കും. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. ഇതിനായി മഞ്ഞളിട്ട പാലില്‍ ഒരല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് കുടിക്കാം. 

നാല്...

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. 

Also Read: മുംബൈയുടെ പ്രിയപ്പെട്ട സ്‌നാക്‌സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; ചിത്രങ്ങള്‍ വൈറല്‍


 

click me!