വയര്‍ കുറയ്ക്കാനായി മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ പഴങ്ങള്‍...

By Web Team  |  First Published Dec 2, 2022, 10:11 AM IST

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ചില പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഞ്ഞുകാലത്ത് പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ മഞ്ഞുകാലത്ത് സീസണൽ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 


മഞ്ഞുകാലത്ത് പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. ഇതുമൂലം ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാം വയറിന്‍റെ പല ഭാഗങ്ങളിലായി കൊഴുപ്പ് അടിയാന്‍ കാരണമാകും. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ചില പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഞ്ഞുകാലത്ത് പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ മഞ്ഞുകാലത്ത് സീസണൽ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.  വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ ചില പഴങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

ഗ്രേപ്പ് ഫ്രൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്...

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞുകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

മൂന്ന്...

പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇവ അണുബാധകൾക്ക് എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യും.

നാല്...

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കലോറി കുറഞ്ഞതും ഫൈബറിനാല്‍ സമ്പന്നവുമായ ഓറഞ്ച് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.

അഞ്ച്...

ബെറി പഴങ്ങള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Also Read: മഞ്ഞുകാലത്തെ തുമ്മലും ജലദോഷവും; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സുഗന്ധവ്യജ്ഞനങ്ങൾ...

click me!