മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍...

By Web Team  |  First Published Nov 11, 2022, 10:27 PM IST

മഞ്ഞുകാലത്ത് പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. തണുത്ത പഴങ്ങള്‍ മൂലം തൊണ്ടവേദനയും ജലദോഷവുമൊക്കെ വരുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. എന്നാല്‍ മഞ്ഞുകാലത്ത് സീസണൽ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.


ആരോ​ഗ്യത്തിനും ചർമ്മത്തിനുമൊക്കെ പ്രത്യേകം കരുതൽ നൽകേണ്ട കാലമാണ് മഞ്ഞുകാലം. ഭക്ഷണത്തിൽ കുറച്ച് ശ്രദ്ധിച്ചാല്‍ തന്നെ ഒരുപരിധി വരെ മഞ്ഞുകാല പ്രശ്നങ്ങളെ തടയിടാനാകും. മഞ്ഞുകാലത്ത് പ്രതിരോധശേഷി കൈവരിക്കാനും ഇത് സഹായിക്കും. 

മഞ്ഞുകാലത്ത് പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. തണുത്ത പഴങ്ങള്‍ മൂലം തൊണ്ടവേദനയും ജലദോഷവുമൊക്കെ വരുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. എന്നാല്‍ മഞ്ഞുകാലത്ത് സീസണൽ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

പേരയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. ഇവ അണുബാധകൾക്ക് എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യും.

രണ്ട്...

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ സി, ഇ തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

സീതപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും  കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

അഞ്ച്...

മാതളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞുകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ ഡയറ്റില്‍‌ ഉള്‍പ്പെടുത്താം. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Also Read: എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ...

click me!