'ലെമണ്‍ ടീ അധികം കഴിക്കേണ്ട'; കാരണം അറിയാം...

By Web Team  |  First Published Aug 10, 2023, 6:05 PM IST

ലെമൺ ടീ അധികം കുടിച്ചുകൂടാ, അല്ലെങ്കില്‍ പതിവായി കഴിച്ചുകൂടാ എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുമുണ്ട്. ഈ കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.


ലെമണ്‍ ടീ അഥവാ ചെറുനാരങ്ങ ചേര്‍ത്ത ചായ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അധികപേരും ഇതിനെ ആരോഗ്യകരമായൊരു പാനീയമായി കണക്കാക്കാറുമുണ്ട്. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങളകറ്റാനും വയര്‍ സ്വസ്ഥമാകാനുമെല്ലാമാണ് പലരും ലെമണ്‍ ടീ കുടിക്കാറ്.

എന്നാല്‍ ലെമൺ ടീ അധികം കുടിച്ചുകൂടാ, അല്ലെങ്കില്‍ പതിവായി കഴിച്ചുകൂടാ എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുമുണ്ട്. ഈ കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

Latest Videos

undefined

ദഹനം...

ദഹനപ്രശ്നങ്ങളകറ്റാനാണ് പലരും ലെമൺ ടീ കുടിക്കുന്നതെങ്കിലും സത്യത്തില് ലെമണ്‍ ടീ ദഹനപ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുകയെന്നാണ് ഒരു വാദം. ചെറുനാരങ്ങയില്‍ ആസിഡ് അംശം അടങ്ങിയിട്ടുണ്ടല്ലോ. ചായയിലാകട്ടെ ടാന്നിൻ എന്ന പദാര്‍ത്ഥം അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അങ്ങനെയെങ്കില്‍ ചെറുനാരങ്ങയും തേയിലയും കൂടി ചെല്ലുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ കൂടുമെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

നിര്‍ജലീകരണം...

ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ). നേരത്തേ സൂചിപ്പിച്ചത് പോലെ തന്നെ ലെമൺ ടീ ആസിഡ് ലെവല്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് നിര്‍ജലീരണവും ഉണ്ടാക്കുമെന്ന് ഒരു വാദം.

പല്ലിന്‍റെ ആരോഗ്യം...

ലെമൺ ടീ പതിവാക്കിയാല്‍ അത് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുന്നവരുമുണ്ട്. സ്ഥിരമായും ഇത്രയും അസിഡിക് ആയ പാനീയം ചെല്ലുമ്പോള്‍ പല്ലിന്‍റെ ഇനാമലിന് കേട് പറ്റുന്നു, ക്രമേണ പല്ലില്‍ പോടുണ്ടാകാനും വായുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. 

എല്ലിന്‍റെ ആരോഗ്യം

ലെമൺ ടീ പതിവാക്കുന്നത് എല്ലിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. ലെമൺ ടീ കഴിക്കുമ്പോള്‍ ചായയിലടങ്ങിയിരിക്കുന്ന അലൂമിനിയത്തെ ആകിരണം ചെയ്യുന്നതിലേക്ക് നയിക്കുമത്രേ. സാധാരണഗതിയില്‍ ഇങ്ങനെ അലൂമിനിയം ആകിരണം ചെയ്യുന്ന സാഹചര്യമുണ്ടാകുന്നില്ലത്രേ. ഇതാണ് ക്രമേണ എല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നത്. 

ലെമൺ ടീ ഒഴിവാക്കേണ്ടതുണ്ടോ?

ലെമൺ ടീക്ക് പല ആരോഗ്യ ഗുണങ്ങളുള്ളതായി നാം കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഇതിന് വിപരീതമായിട്ടുള്ള വാദങ്ങളാണ് മുകളില്‍ പങ്കുവച്ചിരിക്കുന്നത്. എന്തായാലും മിതമായ അളവില്‍ ലെമൺ ടീ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാകില്ല. എന്ത് ഭക്ഷണ-പാനീയമാണെങ്കിലും അത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. 

മാത്രമല്ല നേരത്തെ തന്നെ ദഹനപ്രശ്നങ്ങള്‍, അത്തരത്തിലുള്ള അസുഖങ്ങളുള്ളവരെയാണ് പതിവായി ലെമൺ ടീ കഴിക്കുന്നത് ബാധിക്കുകയുള്ളൂ എന്നും പറയപ്പെടുന്നു. എന്തായാലും ഡയറ്റുമായി ബന്ധപ്പെട്ടുള്ള ഇത്തരം സംശയങ്ങള്‍ ഡയറ്റീഷ്യനോടോ ന്യൂട്രീഷ്യനിസ്റ്റിനോടോ അല്ലെങ്കില്‍ ഒരു ഡോക്ടറോടോ തന്നെ ചോദിച്ച് നിവാരണം ചെയ്യുന്നതാണ് നല്ലത്. ഇതുതന്നെ അലോപ്പതി, ഹോമിയോ, ആയുര്‍വേദം എല്ലാം വ്യത്യസ്തമായ ആശയങ്ങളാണ് പങ്കുവയ്ക്കുകയും ചെയ്യുക. 

Also Read:- മുപ്പത് വയസ് കടന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!