തേനിലെ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും ശരീരഭാരം വർദ്ധിപ്പിക്കും. തേൻ അമിതമായി ഉപയോഗിക്കുന്നത് ദൈനംദിന കലോറി ഉപഭോഗം വർദ്ധിപ്പിക്കും. അമിതമായി തേൻ കഴിക്കുകയോ വെള്ളത്തിലോ നാരങ്ങാനീരിലോ കലർത്താതെ തേൻ കഴിക്കുകയോ ചെയ്താൽ ശരീരഭാരം കൂടും.
നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് തേൻ. ആന്റി ഓക്സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതിനാൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു ബദലാണ് തേൻ. എന്നിരുന്നാലും തേനിന്റെ അമിതമായ ഉപയോഗം വിവിധ പാർശ്വഫലങ്ങളുണ്ടാക്കാം...
ഒന്ന്...
തേൻ ആരോഗ്യകരമൊക്കെയാണ്. എന്നാൽ ഇതിൽ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കും. പ്രമേഹമുള്ളവർ ഇത് ജാഗ്രതയോടെ കഴിക്കുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് വിദഗ്ദ്ധനെ സമീപിക്കുകയും വേണം.
undefined
രണ്ട്...
തേനിലെ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും ശരീരഭാരം വർദ്ധിപ്പിക്കും. തേൻ അമിതമായി ഉപയോഗിക്കുന്നത് ദൈനംദിന കലോറി ഉപഭോഗം വർദ്ധിപ്പിക്കും. അമിതമായി തേൻ കഴിക്കുകയോ വെള്ളത്തിലോ നാരങ്ങാനീരിലോ കലർത്താതെ തേൻ കഴിക്കുകയോ ചെയ്താൽ ശരീരഭാരം കൂടും.
മൂന്ന്...
തേനിലെ ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ഹൈപ്പോടെൻഷൻ സാധ്യത വർദ്ധിപ്പിക്കും.
നാല്...
തേൻ അമിതമായി കഴിക്കുന്നത് വായുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് പല്ലിൽ പറ്റിപ്പിടിച്ച് പല്ല് നശിക്കാൻ ഇടയാക്കും.
അമിതമായ തേൻ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും അവയെ ദുർബലമാക്കുകയും ചെയ്യും. ഇത് പല്ലുകളിൽ നിറവ്യത്യാസത്തിനും കാരണമാകുന്നു. തേൻ ചെറുതായി അസിഡിറ്റി ഉള്ളതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
അഞ്ച്...
ധാരാളം തേൻ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. തേനിന്റെ അമിത ഉപയോഗം ഗ്യാസ്ട്രിക് പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും പഠനങ്ങൾ പറയുന്നു. ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ തേനിൽ കൂടുതൽ കഴിക്കരുതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആറ്...
തേൻ പതവായി കഴിക്കുന്നത് മലബന്ധ പ്രശ്നം ഉണ്ടാക്കാം. തേൻ അമിതമായി കഴിക്കുമ്പോൾ, അതിലെ ഫ്രക്ടോസിന്റെ ഉയർന്ന സാന്നിധ്യം മൂലം വയറിനെ പ്രശ്നത്തിലാക്കും.
Read more നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ