പ്രോട്ടീനും ഫാറ്റും മാത്രമല്ല, അറിയാം മുട്ടയിലുള്ള മറ്റ് പോഷകങ്ങള്‍...

By Web Team  |  First Published Apr 12, 2024, 12:35 PM IST

വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് മുട്ട. മുട്ടയിലുള്ള പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 


പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. എന്നാല്‍ പ്രോട്ടീനും ഫാറ്റും മാത്രമല്ല, ശരീരത്തിന് വേണ്ട മറ്റ് പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് മുട്ട.  മുട്ടയിലുള്ള പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1.  വിറ്റാമിന്‍ ഡി 

Latest Videos

undefined

വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസാണ് മുട്ടയുടെ മഞ്ഞ. ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

2. വിറ്റാമിന്‍ ബി2 

വിറ്റാമിന്‍ ബി2-വിന്‍റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഏറെ നല്ലതാണ്. 

3. വിറ്റാമിന്‍ എ

മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

4. വിറ്റാമിന്‍ ഇ 

മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

5. വിറ്റാമിന്‍ കെ 

മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്. 

6. വിറ്റാമിന്‍ ബി12 

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി 12ന്‍റെ സ്വാഭാവിക ഉറവിടമാണ്.  ഇത് നാഡീ ആരോഗ്യവും വൈജ്ഞാനിക പ്രവർത്തനവും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. 

7. വിറ്റാമിന്‍ ബി9 (ഫോളേറ്റ് ) 

മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ബി 9ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. 

8. അയഡിന്‍

മുട്ടയില്‍ അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.  

9. സെലീനിയം 

മുട്ടയില്‍ സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് ഏറെ നല്ലതാണ്. 

10. അയേണ്‍

അയേണിന്‍റെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. 

Also read: അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

youtubevideo

click me!