ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ പറ്റിയ ഒന്നാണ് ബനാന ബ്രെഡ് സാൻഡ്‌വിച്ച്. അവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ബ്രെഡ് - 2 എണ്ണം
നേന്ത്രപ്പഴം - 1 എണ്ണം
ശർക്കര -2 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് - 2 ടേബിൾസ്പൂൺ
ഏലയ്ക്കാപൊടി - 1/4 ടീസ്പൂൺ
നെയ് - 1 ടേബിൾസ്പൂൺ
ബദാം/അണ്ടി പരിപ്പ് - ചെറിയ കഷങ്ങൾ ആക്കിയത് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 1 ടീസ്പൂൺ നെയ്യ് ഒഴിച്ചതിന് ശേഷം ബ്രെഡ് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം നെയ്യ് ഒഴിച്ചിട്ട് അണ്ടിപരിപ്പും ബദാമും ചൂടാക്കി അതിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. പകുതി വേവാകുമ്പോൾ ശർക്കര പൊടിയും ഏലയ്ക്കാ പൊടിയും ചേർത്ത് 3 മിനിറ്റോളം ചെറു തീയിലിട്ട് വരട്ടി എടുക്കുക. ശേഷം തേങ്ങ ചിരികയതും ചേർത്ത് യോജിപ്പിക്കുക. ഇനി മാറ്റി വച്ച ബ്രെഡിൽ ഈ കൂട്ട് നിറയ്ക്കുക. ഇതോടെ ഹെല്‍ത്തിയായിട്ടുള്ള ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാർ.
Also read: കുട്ടികള്‍ക്ക് പ്രിയപ്പെട്ട പൊട്ടറ്റോ സ്റ്റിക്ക്സ് തയ്യാറാക്കാം; റെസിപ്പി