National Cashew Day 2024 : കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?

By Web Team  |  First Published Nov 23, 2024, 11:51 AM IST

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ കശുവണ്ടി ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
 


നട്സുകളിൽ ഏറ്റവും പോഷക​ഗുണങ്ങൾ നിറഞ്ഞ നട്സാണ്  കശുവണ്ടി. ഇന്ന് ദേശീയ കശുവണ്ടി ദിനമാണ്. വിവിധ മധുര പലഹാരങ്ങളിൽ കശുവണ്ടി നാം ചേർക്കാറുണ്ട്. ആന്റി ഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമാണ് കശുവണ്ടി. അറിയാം കശുവണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ.

ഒന്ന്

Latest Videos

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ കശുവണ്ടി ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട്

കശുവണ്ടിയിൽ സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവയ്ക്ക് കശുവണ്ടി മികച്ചതാണ്. ഭക്ഷണത്തിൽ കശുവണ്ടി ചേർക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

മൂന്ന്

ഉയർന്ന കലോറിയും നാരുകളും അടങ്ങിയ കശുവണ്ടി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിത വിശപ്പ് തടയുന്നതിനും കശുവണ്ടി സഹായകമാണ്.

നാല്

കശുവണ്ടിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കശുവണ്ടി പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും കശുവണ്ടി സഹായിക്കുന്നു.

അഞ്ച്

ആരോഗ്യകരമായ കൊഴുപ്പുകളും കാർബോഹൈഡ്രേറ്റുകളും കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ഊർജം നൽകാൻ സഹായിക്കുന്നു.

ആറ്

രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് കശുവണ്ടി. അത് കൂടാതെ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

 ഏഴ്

കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്. 

100 ഗ്രാം കശുവണ്ടിയില്‍ എന്തൊക്കെയുണ്ടെന്ന് അറിയാമോ?

 

 

click me!