തേന്‍ മിഠായി തയ്യാറാക്കുന്നത് ഇങ്ങനെ; വീഡിയോ കണ്ടത് മൂന്നരക്കോടിയാളുകള്‍

By Web Team  |  First Published Sep 12, 2023, 11:20 PM IST

ഇതില്‍ തേന്‍ എവിടെയെന്നും ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നും വൃത്തിഹീനമായ രീതിയില്‍ തയ്യാറാക്കിയെന്നുമൊക്കെയാണ് കമന്‍റുകള്‍. 34 മില്ല്യണലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞത്.


ഭക്ഷണവുമായി ബന്ധപ്പെട്ട പല വീഡിയോകളും നാം കാണാറുണ്ട്. ഇവിടെയിതാ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ മിഠായികളില്‍ ഒന്നായ തേന്‍ മിഠായി എന്ന് അറിയപ്പെടുന്ന ഹണി കാന്‍‌ഡി തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്‍ട്രിഫുഡ് കുക്കിങ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഫാക്ടറിയിലെ തൊഴിലാളി ചുവന്ന നിറം കലർത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.  ചുവപ്പ് നിറമുള്ളതിനെ പരത്തിയതിന് ശേഷം പിന്നീട് ഇതിനൊപ്പം എണ്ണ, നെയ്യ് എന്നിവ ചേര്‍ത്തു കൊടുക്കുകയാണ്.

ആവശ്യത്തിന് പാകമായ ശേഷം ചെറിയ ഒരു ഉപകരണം ഉപയോഗിച്ച് ഇത് മുറിച്ചെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ചെറിയ കഷണങ്ങള്‍ വറുത്തെടുത്ത ശേഷം ഷുഗര്‍ സിറപ്പ് ചേര്‍ക്കുകയാണ്. പിന്നീട്  മിഠായിയെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞെടുക്കുകയാണ്. 

Latest Videos

undefined

34 മില്ല്യണലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞത്. നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. പലരും വീഡിയോ കണ്ടതിന് ശേഷം ഇത് ഇനി കഴിക്കില്ലെന്ന് കമന്‍റുകള്‍ ചെയ്തു. ഇതില്‍ തേന്‍ എവിടെയെന്നും ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നും വൃത്തിഹീനമായ രീതിയില്‍ തയ്യാറാക്കിയെന്നുമൊക്കെയാണ് കമന്‍റുകള്‍. 

 

Also Read: ഇതാണത്രേ തണ്ണിമത്തൻ പോപ്‌കോൺ; 'അയ്യോ വേണ്ടായേ' എന്ന് സോഷ്യല്‍ മീഡിയ

youtubevideo

click me!