കൊതിപ്പിക്കും മില്‍ക്ക് ഫ്രൈ; ഭക്ഷണപ്രേമിയാണെങ്കില്‍ ഈ വീഡിയോ നിങ്ങളിഷ്ടപ്പെടും

By Web TeamFirst Published Aug 9, 2023, 6:04 PM IST
Highlights

'ഹോംലി സ്നാക്സ്'നോട് താല്‍പര്യമുള്ളവര്‍ക്ക് വീട്ടില്‍ ചെയ്തുനോക്കാവുന്ന രുചികരമായൊരു സ്നാക്സിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മില്‍ക്ക് ഫ്രൈ അല്ലെങ്കില്‍ ഡീപ് ഫ്രൈഡ് മില്‍ക്ക് ഫ്രൈ എന്നാണീ പലഹാരത്തിന്‍റെ പേര്. 

വൈകുന്നേരം ചായയ്ക്കോ കാപ്പിക്കോ ഒപ്പം എന്തെങ്കിലും സ്നാക്സ് കഴിക്കാൻ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പലര്‍ക്കും പുറത്തുനിന്ന് വാങ്ങിക്കുന്ന സ്നാക്സ് കഴിക്കാൻ ആത്മവിശ്വാസക്കുറവ് കാണാറുണ്ട്. 

ഒന്നാമതായി, എണ്ണയില്‍ വറുത്തെടുത്തതോ പൊരിച്ചെടുത്തതോ ആയ പലഹാരങ്ങളാണെങ്കില്‍ അതിനായി ഉപയോഗിച്ച എണ്ണ എത്ര പഴകിയതായിരിക്കും, അല്ലെങ്കില്‍ ഏതെല്ലാം സഹാചര്യങ്ങളില്‍ വച്ചായിരിക്കും വിഭവമുണ്ടാക്കിയത് - എന്നുതുടങ്ങിയ ആശങ്കകളെല്ലാം അലട്ടാം. ആരോഗ്യകാര്യങ്ങളില്‍ അല്‍പമൊരു ശ്രദ്ധയുള്ളവരെയാണ് ഇക്കാര്യങ്ങളെല്ലാം ബാധിക്കൂ. ഇത്തരക്കാരാണെങ്കില്‍ കഴിയുന്നതും സ്നാക്സ് വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാനാണ് ശ്രമിക്കുക. 

Latest Videos

ഇങ്ങനെ 'ഹോംലി സ്നാക്സ്'നോട് താല്‍പര്യമുള്ളവര്‍ക്ക് വീട്ടില്‍ ചെയ്തുനോക്കാവുന്ന രുചികരമായൊരു സ്നാക്സിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മില്‍ക്ക് ഫ്രൈ അല്ലെങ്കില്‍ ഡീപ് ഫ്രൈഡ് മില്‍ക്ക് ഫ്രൈ എന്നാണീ പലഹാരത്തിന്‍റെ പേര്. 

'ചാനല്‍ ഫുഡ്സ്' എന്ന പേജ് തയ്യാറാക്കിയ മില്‍ക്ക് ഫ്രൈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികളെയെല്ലാം കൊതിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഡീപ് ഫ്രൈഡ് മില്‍ക്ക് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് കാണിക്കുന്നത്. എന്നാല്‍ വിശദമായ റെസിപി നല്‍കിയിട്ടില്ല.

പക്ഷേ, വീഡിയോയില്‍ കാണുമ്പോള്‍ നല്ല കൊതി തോന്നുന്നുണ്ട് എന്നും, ഇത് തയ്യാറാക്കാൻ അത്ര പ്രയാസമൊന്നുമില്ല എന്നുമാണ് വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ പറയുന്നത്. 

പാല്‍ തിളപ്പിച്ച്, മാവും ചേര്‍ത്ത് കുറുക്കി, കട്ടിയാക്കി എടുത്ത് (പനീര്‍ പരുവത്തില്‍ ) ഇത് നീളത്തില്‍ മുറിച്ച് മാവിലും ബ്രഡ് ക്രംബ്സിലുമെല്ലാം മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. പെട്ടെന്ന് ചീസ് ബോള്‍ പോലെ തന്നെയാണിത് തോന്നുക. കമന്‍റുകളിലും ധാരാളം പേര്‍ ഇത് കുറിച്ചിരിക്കുന്നു. ചീസിന് പകരം ഉപയോഗിക്കാൻ കഴിയുന്നത് എന്ന് തന്നെയാണ് പലരും പറയുന്നത്. എന്നാലീ വിഭവം വീഡിയോയില്‍ കണ്ട് ഇഷ്ടപ്പെടാത്തവരും കൂട്ടത്തിലുണ്ട് കെട്ടോ.

എന്തായാലും ഡീപ് ഫ്രൈഡ് മില്‍ക്ക് തയ്യാറാക്കുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- കാപ്പി അമിതമായി കുടിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!