വെജിറ്റേറിയൻ ആണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

By Web Team  |  First Published Aug 4, 2024, 12:38 PM IST

ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചക്കും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും രോഗ പ്രതിരോധശേഷി കൂട്ടാനും പ്രോട്ടീനുകള്‍ ആവശ്യമാണ്.


മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു വെജിറ്റേറിയൻ ആണോ നിങ്ങള്‍?  ഇത്തരം വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് പ്രോട്ടീനുകളുടെ അഭാവം. ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചക്കും  എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും  രോഗ പ്രതിരോധശേഷി കൂട്ടാനും പ്രോട്ടീനുകള്‍ ആവശ്യമാണ്. 

പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

1. ഓട്മീല്‍ 

അര കപ്പ് ഓട്‌സില്‍ ആറ് ഗ്രാം വരെ പ്രോട്ടീനും നാല് ഗ്രാം ഫൈബറുമുണ്ട്. അതിനാല്‍ ഓട്സോ ഓട്മീലോ കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 

2. പച്ചക്കറികള്‍ 

ചീര, കാബേജ്, കോളീഫ്ലവര്‍, ഗ്രീന്‍ പീസ് തുടങ്ങിയ പച്ചക്കറികളിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 

3. നട്സ് 

പ്രോട്ടീനുകളാല്‍  സമൃദ്ധമാണ് നട്സ്. കൂടാതെ ഫൈബര്‍, അയേണ്‍, കാത്സ്യം, മഗ്നീഷ്യം,  ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, ബി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ആരോഗ്യത്തിന് വേണ്ട എല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദിവസവും രാവിലെ ഒരു പിടി നട്സ് കഴിക്കാം. 

4. സീഡുകള്‍ 

ഫ്ലക്സ് സീഡ്, ചിയാ സീഡ് തുടങ്ങിയ വിത്തുകളിലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 

5. പയര്‍വര്‍ഗങ്ങള്‍

പയര്‍, വെള്ളക്കടല, പൊട്ടുകടല, ചുവന്ന പരിപ്പ്, വന്‍ പയര്‍ എന്നിവയില്‍ കലോറി മൂല്യം കുറവും പ്രോട്ടീന്‍റെ അളവ് വളരെക്കൂടുതലുമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഉറക്കമുണർന്നതിന് ശേഷം ക്ഷീണം തോന്നാറുണ്ടോ? ഇവയാകാം കാരണങ്ങള്‍

youtubevideo

click me!