Valentine's Day Special Recipe : ഹൃദയാകൃതിയിലുള്ള റെഡ് വെൽവെറ്റ് കേക്ക് സിമ്പിളായി തയ്യാറാക്കാം

By Web Team  |  First Published Feb 8, 2023, 12:18 PM IST

ബ്ലാക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, വാഞ്ചോ എന്നിങ്ങനെ നിരവധി കേക്കുകൾ ഉണ്ട്. വ്യത്യസ്തമായി റെഡ് വെൽവെറ്റ് കേക്ക് എളുപ്പം തയ്യാറാക്കാവുന്നതാണ്. 


വാലന്റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ പ്രണയദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അൽപം വ്യത്യസ്തമായ ഒരു കേക്ക് തയ്യാറാക്കിയാലോ. ബ്ലാക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, വാഞ്ചോ എന്നിങ്ങനെ നിരവധി കേക്കുകൾ ഉണ്ട്. വ്യത്യസ്തമായി റെഡ് വെൽവെറ്റ് കേക്ക് എളുപ്പം തയ്യാറാക്കാവുന്നതാണ്. ഹൃദയാകൃതിയിലുള്ള ചുവന്ന വെൽവെറ്റ് കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നതാണ് താഴേ പറയുന്നത്...

വേണ്ട ചേരുവകൾ...

Latest Videos

undefined

ചുവന്ന വെൽവെറ്റ് സ്പോഞ്ച് മിശ്രിതം  100 ഗ്രാം
വിപ്പിഡ് ക്രീം                                                     75 ​ഗ്രാം
ക്രീം ചീസ്                                                          20 ​ഗ്രാം
ഐസിങ് ഷു​ഗർ                                               15 ​ഗ്രാം
ഷു​ഗർ സിറപ്പ്                                                     15 ​ഗ്രാം
വെെറ്റ് ചോക്ലേറ്റ്                                                  30 ​ഗ്രാം
ഏലയ്ക്ക പൊടി                                                  1​ ഗ്രാം

തയ്യാറാക്കുന്ന വിധം...

100 ഗ്രാം റെഡ് വെൽവെറ്റ് പ്രീ മിക്‌സിൽ വെള്ളവും എണ്ണയും ചേർത്ത് ഒരു സെമി-ലിക്വിഡ് ബാറ്റർ ആകുന്നത് വരെ മിക്സ് ചെയ്യുക. ശേഷം നന്നായി ഇളക്കുക. ബാറ്റർ ഓവൻ 180 ഡിഗ്രിയിൽ അഞ്ച് മിനിറ്റ് പ്രീഹീറ്റ് ചെയ്യാൻ വയ്ക്കുക.
ബാറ്റർ തയ്യാറായിക്കഴിഞ്ഞാൽ ഒരു കേക്ക് പാനിലേക്ക് വെണ്ണ പുരട്ടുക. പാകമായ ശേഷം ബാറ്റർ ഒഴിച്ച് ഒരു മിനിറ്റ് സെറ്റ് ചെയ്യാൻ വയ്ക്കുക. ശേഷം മൈക്രോവേവിൽ കേക്ക് പാൻ വയ്ക്കു. 180 ഡിഗ്രിയിൽ 8-10 മിനിറ്റ് ബേക്ക് ചെയ്യുക.

കേക്ക് ബേക്ക് ചെയ്യുമ്പോൾ അല്ലെങ്കിൽ ഫ്രോസ്റ്റിംഗ് സമയത്ത്, 15 ഗ്രാം ചീസ്, 20 ഗ്രാം ക്രീം ചീസ്, 75 ഗ്രാം വിപ്പിഡ് ക്രീം, 1 ഗ്രാം ഏലക്ക പൊടി, 15 ഗ്രാം ഐസിംഗ് പഞ്ചസാര എന്നിവ മിക്സ് ചെയ്യുക. ഇത് ക്രീം ഫ്രോസ്റ്റിംഗായി മാറുന്നതുവരെ ഇളക്കുക. ശേഷം കേക്ക് തണുപ്പിക്കാൻ വയ്ക്കുക. ശേഷം പാനിൽ നിന്ന് സ്പോഞ്ച് കേക്ക് എടുത്ത് ബട്ടർ പേപ്പറിൽ സെറ്റ് ചെയ്യുക. കേക്ക് ഹൃദയത്തിന്റെ ആകൃതിയിൽ മുറിച്ച് കഴിക്കുക.

വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

 

click me!