കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
സ്ത്രീകള്‍ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അവരുടെ ശാരീരികാരോഗ്യത്തിന് ഏറെ പ്രധാനമാണ്. സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ രണ്ട് ധാതുക്കളാണ് സിങ്കും മഗ്നീഷ്യവും. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ചയുൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് സിങ്ക് സഹായിക്കും. കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
ആർത്തവ വേദനയുടെ അസ്വസ്ഥത ലഘൂകരിക്കാൻ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ സാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി സ്ത്രീകള്‍ക്ക് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
undefined
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വാർദ്ധക്യത്തിലെ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
കടല, പയര്‍, ബീന്‍സ്, മുട്ട, പാലും പാലുല്‍പ്പനങ്ങളും, ചിക്കന്‍, ഉരുളക്കിഴങ്ങ്, നട്സ് തുടങ്ങിയവ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ആണ്.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍...
മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ചീര, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
Also Read: ഹൃദയാരോഗ്യം മുതൽ കുടലിന്‍റെ ആരോഗ്യം വരെ; അറിയാം ഗ്രീന്‍ പെപ്പറിന്‍റെ ഗുണങ്ങള്‍...