ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്‍ന്നിട്ടും വണ്ണം കുറയുന്നില്ലേ? വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഇവിടെയിതാ ശരീരഭാരം കുറയ്ക്കാനും തിളക്കമുള്ള ചര്‍മ്മവും സ്വന്തമാക്കാന്‍ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ കിരൺ കുജ്‌ക്രേജ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആണ് ഇവര്‍ ഇക്കാര്യം പറയുന്നത്. ആദ്യത്തെ പാനീയം തയ്യാറാക്കാന്‍ പകുതി കുക്കുമ്പർ, പകുതി ഓറഞ്ച്, തൊലിയോട് കൂടിയ പകുതി നാരങ്ങ , കുറച്ച് കഷ്ണം ഇഞ്ചി, കറുവപ്പട്ട എന്നിവയാണ് വേണ്ടത്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രത്തിൽ വെള്ളം എടുക്കുക. ശേഷം ഈ ചേരുവകളെല്ലാം രണ്ട് മണിക്കൂർ മുക്കിവയ്ക്കുകയും അടുത്ത 3-4 മണിക്കൂറിനുള്ളിൽ ഈ വെള്ളം കുടിക്കുകയും വേണം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഇത് വൈകുന്നേരം 5 മണിക്ക് മുമ്പ് കുടിച്ചിരിക്കണം എന്നതാണ് എന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. ഇവ ശരീരഭാരം കുറയ്ക്കാനും തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാനും സഹായിക്കും.
രണ്ടാമത്തെ പാനീയം തയ്യാറാക്കാന്‍ വേണ്ടത് ഒരു കുക്കുമ്പർ, കുറച്ച് മല്ലിയില, കുറച്ച് പുതിനയില, ഒരു നെല്ലിക്ക, ജീരകപ്പൊടി, നാരങ്ങാനീര് എന്നിവയാണ്. ഇത് തയ്യാറാക്കാനായി ആദ്യം ബ്ലെൻഡിംഗ് ജാറിൽ കുറച്ച് വെള്ളം ഒഴിക്കുക. ശേഷം വെള്ളരിക്കയും നെല്ലിക്കയും അരിഞ്ഞതും ബാക്കി ചേരുവുകളും നാരങ്ങാ നീരും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് ഈ ജ്യൂസ് ഒഴിക്കുക, അരിക്കാതെ തന്നെ ഇവ കുടിക്കാം. ഈ ഗ്രീന്‍ ജ്യൂസ് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം നൽകുമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.
Also Read: ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍...