ഭക്ഷണത്തില്‍ എരുവ് കൂടിയോ? കുറയ്ക്കാൻ വഴിയുണ്ട്!

By Web Team  |  First Published Dec 23, 2022, 10:37 AM IST

ഇത് എരുവ് കുറയ്ക്കുക മാത്രമല്ല, കറിക്ക് കൂടുതല്‍ കൊഴുപ്പ് തോന്നിപ്പിക്കുകയും സ്വാദ് കൂട്ടുകയും ചെയ്യും. 


കറി വയ്ക്കുമ്പോൾ എരിവ് കൂടിപ്പോയാൽ എന്താണ് പരിഹാരം എന്ന് ചിന്തിക്കാത്തവരുണ്ടോ? അത്തരത്തില്‍ ഭക്ഷണത്തില്‍ എരുവ് കൂടിയാല്‍, അത് കുറയ്ക്കാനായി പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

Latest Videos

undefined

കറി വയ്ക്കുമ്പോൾ എരിവ് കൂടിപ്പോയാൽ പ്രകൃതിദത്തമായ മധുരങ്ങള്‍ ചേര്‍ക്കുന്നത് എരിവ് കുറ്ക്കാന്‍ സഹായിക്കും. അതിനാല്‍ തേന്‍ പോലെയുള്ള പ്രകൃതിദത്തമായ മധുരങ്ങള്‍ ഉപയോഗിക്കാം. പഞ്ചസാര ഉപയോഗിക്കുന്നതും പരിഹാരം കാണാന്‍ സഹായിക്കും. 

രണ്ട്...

നിങ്ങള്‍ പനീര്‍ കൊണ്ടുള്ള ഭക്ഷണം തയ്യാറാക്കിയപ്പോഴാണ് എരുവ് കൂടിയെന്തെങ്കില്‍, കുറച്ച് പനീര്‍ കൂടി ചേര്‍ക്കാം. പച്ചക്കറികള്‍ ചേര്‍ത്ത പാസ്ത തയ്യാറാക്കിയപ്പോഴാണ് എരുവ് കൂടിയെന്തെങ്കില്‍, കുറച്ച് അധികം പച്ചക്കറികള്‍ കൂടി ചേര്‍ക്കാം. 

മൂന്ന്...

അസിഡിക് ആയിട്ടുള്ള ഭക്ഷണങ്ങള്‍  എരുവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ എരിവ് കൂടിയ ഭക്ഷണത്തിലേയ്ക്ക് കുറച്ച് നാരങ്ങാ നീര് ചേര്‍ക്കുന്നതും ഗുണം ചെയ്യും. വിനാഗിരിയും ഇതിനായി ഉപയോഗിക്കാം. 

നാല്... 

ഉരുളക്കിഴങ്ങ് വേവിക്കാതെ ചേര്‍ക്കുന്നതും കറിയിലെ അമിതമായ എരിവിനെ നീക്കാന്‍ സഹായിക്കും. ഇതിനായി ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനുറ്റോളം വേവാന്‍ അനുവദിക്കുക. ശേഷം ഉരുളക്കിഴങ്ങിനെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്. 

 

അഞ്ച്...

എരുവ് അധികമായാല്‍ കറിയില്‍ പാലും പാലുല്‍പന്നങ്ങളും ചേര്‍ക്കുന്നതും നല്ലതാണ്. തൈര്, പാല്‍, ക്രീം തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.  ഇത് എരുവ് കുറയ്ക്കുക മാത്രമല്ല, കറിക്ക് കൂടുതല്‍ കൊഴുപ്പ് തോന്നിപ്പിക്കുകയും സ്വാദ് കൂട്ടുകയും ചെയ്യും. 

Also Read: കൊവിഡ് വിട്ട് പോയിട്ടില്ല; കൈകഴുകലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വീണ്ടും അറിയാം...

click me!