ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം.
പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നട്സുകള്‍. വിറ്റാമിനുകളുടെ കലവറയാണ് നട്സ്.
അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെ പരിചയപ്പെടാം...
undefined
ഒന്ന്...
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. ബദാമില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ആരോഗ്യമുള്ള ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും. ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കാനും പതിവായി ബദാം കഴിക്കാം.
രണ്ട്...
അണ്ടിപരിപ്പ് അഥവാ കശുവണ്ടി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് അണ്ടിപരിപ്പ്. കശുവണ്ടിയിലെ വിറ്റാമിന്‍ ഇ, സെലേനിയം, സിങ്ക് എന്നിവ ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും.
മൂന്ന്...
വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്സ്. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മ്മത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തണുപ്പുകാലത്തെ ശ്വസനപ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...