അമേരിക്കയിലെ ഒരു റെസ്റ്റോറന്റിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഏറ്റവും വലിയ പിസ തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളെയും ഭക്ഷണപ്രേമികളെയും ആകര്‍ഷിക്കാനാണ് ഈ റെസ്റ്റോറന്റ് മനുഷ്യനേക്കാളും ഉയരമുള്ള പിസ തയ്യാറാക്കിയത്.
പിസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പുതുതലമുറക്കാരാണ് ഏറെയും പിസയുടെ ആരാധകര്‍. പല രുചികളിലുള്ള പിസ നമുക്ക് ഇന്ന് വിപണിയില്‍ ലഭ്യമാണ്. പിസയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും നിരവധിയാണ്. എന്നാല്‍ മനുഷ്യനെക്കാൾ ഉയരമുള്ള പിസ കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു പിസാ പരീക്ഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അമേരിക്കയിലെ ഒരു റെസ്റ്റോറന്റിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഏറ്റവും വലിയ പിസ തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളെയും ഭക്ഷണപ്രേമികളെയും ആകര്‍ഷിക്കാനാണ് ഈ റെസ്റ്റോറന്റ് മനുഷ്യനേക്കാളും ഉയരമുള്ള പിസ തയ്യാറാക്കിയത്. ഇതിന്റെ ചിത്രം പുറത്തുവന്നതോടെ സൈബര്‍ ലോകത്ത് സംഭവം ഹിറ്റായി എന്നുപറയാം.
undefined
സാധാരണ പിസ പായ്ക്ക് ചെയ്യുന്ന പോലെ കടലാസ് പെട്ടിയിലാണ് ഈ ഭീമൻ പിസയും വച്ചിരിക്കുന്നത്. അതിനടുത്തായി ഒരു മനുഷ്യൻ കിടക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഭീമന് പിസയുമായി താരതമ്യപ്പെടുത്തുമ്പോൾ അയാളുടെ ഉയരം കുറഞ്ഞത് രണ്ടടി കുറവാണെന്ന് തോന്നും.
എന്തായാലും ഇതോടെ ഈ റെസ്റ്റോറന്റ് ലോകം മുഴുവൻ പ്രസിദ്ധമാവുകയും ചെയ്തു. ഇനി ഇത് വാങ്ങാനായി അമേരിക്കയിലേയ്ക്ക് പോകണോ എന്നാണ് പിസാപ്രേമികള് ചോദിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona