ഈ സൂപ്പ് നിങ്ങൾക്ക് ഇഷ്ടമാകും, എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Jan 24, 2023, 4:55 PM IST

സൂപ്പ് പ്രിയരാണോ നിങ്ങൾ? ഏത് സൂപ്പാണ് നിങ്ങൾക്ക് ഇഷ്ടം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ഹെൽത്തി സൂപ്പ്...


സൂപ്പ് ഇഷ്ടപ്പെടുന്നവർ നമ്മുക്ക് ചുറ്റുമുണ്ട്. വിവിധ രുചിയിലുള്ള സൂപ്പുകൾ ലഭ്യമാണ്. ഒരു പനിയോ ജലദോഷമോ വന്നാൽ നല്ല ചൂട് സൂപ്പ് കുടിച്ചാൽ അൽപമൊരു ആശ്വാസം ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകത. പോഷക മൂല്യം കൊണ്ടും ഔഷധ ഗുണം കൊണ്ടും സമ്പന്നമാണ് സൂപ്പ്.

ദിവസത്തിലൊരിക്കലെങ്കിലും സൂപ്പ് കഴിക്കുന്നത് ദഹന വ്യവസ്‌ഥയേയും ഹൃദയധമനികളേയും ശക്‌തിപ്പെടുത്തും. വീട്ടിൽ കാരറ്റും തക്കാളിയും ഉണ്ടെങ്കിൽ ഹെൽത്തിയായൊരു സൂപ്പ് തയ്യാറാക്കാവുന്നതാണ്. വളരെ കുറച്ച് ചേരുകൾ കൊണ്ട് ഈ സൂപ്പ് തയ്യാറാക്കാം.

Latest Videos

undefined

വേണ്ട ചേരുവകൾ...

തക്കാളി    അരക്കിലോ
കാരറ്റ്        200 ​ഗ്രാം
ഉപ്പ്            ആവശ്യത്തിന്
കുരുമുളക്  ആവശ്യത്തിന്
പഞ്ചസാര    ഒരു നുള്ള്
കാരറ്റ്          ​ഗ്രേറ്റ് ചെയ്തത്
ക്രീം             ആവശ്യത്തിന്

സൂപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം... 

ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളിയും കാരറ്റ് ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് അടച്ച് വച്ച് വേവിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ മിക്സിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് ചൂടാക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് കുരുമുളക് പൊടിച്ചതും പഞ്ചസാരയും ചേർത്ത് 10 മിനുട്ട് നേരം തിളപ്പിക്കുക. ശേഷം സൂപ്പ് ഒരു ബൗളിൽ ഒഴിച്ചശേഷം അതിലേക്ക് ക്രീമും ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റും ചേർത്ത് അലങ്കരിച്ച ശേഷം ചൂടോടെ കഴിക്കുക. 

കാരറ്റ് കഴിച്ചാലുള്ള ​ഗുണങ്ങൾ...

കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗങ്ങൾ തടയാനും കാരറ്റ് സഹായിക്കുന്നു. പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും കാരറ്റിന് സാധിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശിൽപ അറോറ പറയുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദഹനത്തിനും ചക്ക; അറിയാം മറ്റ് ഗുണങ്ങള്‍...

 

click me!