ദില്ലിയിലെ മൗജ്പൂരിലെ ശകുൻ സ്വീറ്റ്സിൽ നിന്നാണ് വ്യത്യസ്തമായ ഈ മിഠായിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്വർണം പൊതിഞ്ഞ ഈ മിഠായിയുടെ വില കിലോയ്ക്ക് 16,000 രൂപയാണ്.
വ്യത്യസ്തമായ ഒരു മിഠായിയുടെ (sweet) വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ഭക്ഷണപ്രേമികളുടെ ശ്രദ്ധ നേടുന്നത്. വെറും മിഠായിയല്ല കേട്ടോ, സംഭവം ഒരു സ്വർണ (gold) മിഠായി ആണ്.
ഇൻസ്റ്റഗ്രാമിലെ ഒരു ഫുഡ് പേജിലൂടെയാണ് ഈ സ്വര്‍ണ വിഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. ദില്ലിയിലെ മൗജ്പൂരിലെ ശകുൻ സ്വീറ്റ്സിൽ നിന്നാണ് വ്യത്യസ്തമായ ഈ മിഠായിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്വർണം പൊതിഞ്ഞ ഈ മിഠായിയുടെ വില കിലോയ്ക്ക് 16,000 രൂപയാണ്.
undefined
ഒരു ട്രേയില്‍ ഈ മിഠായി വച്ചിരിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഗോൾഡ് പ്ലേറ്റ് ഫോയിലുകൾ അവയ്ക്ക് മുകളിൽ വയ്ക്കുന്നു. തുടര്‍ന്ന് മിഠായി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നല്‍കും.
10.9 മില്യൺ കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ഇത്രയും വില കൊടുത്ത് ഇത് ആര് വാങ്ങാനാ എന്നും ഈ പണം ഉണ്ടെങ്കില്‍ എത്രയോ പേര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാമെന്നും ആണ് ആളുകളുടെ അഭിപ്രായം.
Also Read: എയര്‍ ഫ്രയറിനകത്ത് രണ്ട് മണിക്കൂര്‍ വച്ച് തയ്യാറാക്കിയ ബര്‍ഗര്‍!