ദഹനക്കുറവ്, ഗ്യാസ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, മലബന്ധം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ദഹനപ്രശ്നം മൂലമുണ്ടാകാം. ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, മാനസിക പിരിമുറുക്കം, തുടങ്ങിയവയൊക്കെ ദഹനത്തെ മോശമായി ബാധിക്കാം.
നിത്യ ജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ദഹനവുമായി ബന്ധപ്പെട്ടത്. ദഹനക്കുറവ്, ഗ്യാസ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, മലബന്ധം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ദഹനപ്രശ്നം മൂലമുണ്ടാകാം. ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, മാനസിക പിരിമുറുക്കം, തുടങ്ങിയവയൊക്കെ ദഹനത്തെ മോശമായി ബാധിക്കാം.
ഗ്യാസ്, പ്രത്യേകിച്ച്, ഭക്ഷണത്തോടൊപ്പം ധാരാളം വായു ഉള്ളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ദഹന പ്രശ്നമാണ്. ചില ഭക്ഷണങ്ങൾ ചിലര്‍ക്ക് ഗ്യാസ് ഉണ്ടാക്കാം. അത്തരത്തില്‍ ഗ്യാസിന് കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
ഉള്ളി, സവാള തുടങ്ങിയവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉള്ളിയിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിൽ വിഘടിച്ച് ഗ്യാസ് ഉണ്ടാക്കുന്നു. അതിനാൽ, നിങ്ങൾക്ക് പതിവായി ഗ്യാസിന്‍റെ പ്രശ്നമുണ്ടെങ്കിൽ ഉള്ളി മിതമായി മാത്രം കഴിക്കുക.
രണ്ട്...
ച്യൂയിംഗ് ഗം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ച്യൂയിംഗ് ഗം ചവയ്ക്കുമ്പോള്‍ ദഹനവ്യവസ്ഥയിൽ ധാരാളം വായു ഉണ്ടാകുന്നു. ഈ വായു പിന്നീട് ദഹനനാളത്തിൽ നിന്ന് വാതക രൂപത്തിൽ പുറത്തുവിടാം.
മൂന്ന്...
സിനിമ കാണാന്‍ തിയറ്ററില്‍ പോകുമ്പോള്‍ പോപ്‌കോൺ കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും ചിലരില്‍ ഗ്യാസ് ഉണ്ടാക്കുന്ന ഫുഡ് ആണ്. കൂടാതെ, പോപ്‌കോണിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് വയര്‍ വീര്‍ത്തിരിക്കുന്നതിന് കാരണമാകും.
നാല്...
ഓട്സ്, ബാര്‍ലി തുടങ്ങിയ മുഴു ധാന്യങ്ങളും ചിലരില്‍ ഗ്യാസ് ഉണ്ടാക്കാം. ഇത്തരത്തില്‍ ഗ്യാസ് ഉണ്ടാവുകയാണെങ്കില്‍, ഇവയും അധികം കഴിക്കേണ്ട.
അഞ്ച്...
ചില കോളകളും പാനീയങ്ങളും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. സോഡ കഴിക്കുമ്പോൾ ദഹനനാളത്തിലൂടെ കടന്നുപോകുന്ന വായുവിന്റെ അളവ് വർധിക്കുന്നു. അത്തരത്തില്‍ ഗ്യാസ് ഉണ്ടാകുന്നുണ്ടെങ്കില്‍ സോഡയുടെ ഉപഭോഗം പരമാവധി കുറയ്ക്കുക.
ആറ്...
ക്രൂസിഫറസ് പച്ചക്കറികൾ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോളിഫ്‌ളവർ, കാബേജ്, ബ്രൊക്കോളി തുടങ്ങിയവ ചിലരില്‍ ഗ്യാസ് ഉണ്ടാക്കാം. അത്തരക്കാര്‍ ഇവ അധികം കഴിക്കേണ്ട.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.