ഇതാണത്രേ പൊരിച്ച ഇഡ്ഡലി; ദുരന്തമെന്ന് സോഷ്യല്‍ മീഡിയ!

By Web Team  |  First Published Aug 10, 2023, 2:33 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണം ആണ് ഇഡ്ഡലി. ഇഡ്ഡലിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. എന്നിരുന്നാലും അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. 


ഭക്ഷണത്തില്‍ നടത്തുന്ന  പല പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഒട്ടും ചേര്‍ച്ചയില്ലാത്ത തരത്തില്‍ നടത്തുന്ന പല വിചിത്ര ഭക്ഷണ പരീക്ഷണങ്ങളും നല്ല വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇഡ്ഡലിയിലാണ് ഇത്തവണത്തെ പരീക്ഷണം.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണം ആണ് ഇഡ്ഡലി.  ഇഡ്ഡലിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. എന്നിരുന്നാലും അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ഇവിടെയിതാ ഒരു വഴിയോര കച്ചവടക്കാരൻ ഇഡ്ഡലിയെ എണ്ണയിലിട്ട് പൊരിച്ചെടുത്തിരിക്കുകയാണ്. 

Latest Videos

undefined

ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ആദ്യം  കച്ചവടക്കാരൻ ഒരു കഷ്ണം ഇഡ്ഡലി എടുത്തതിന് ശേഷം അതിന് മുകളിൽ കുറച്ച് ആലു മസാല ചേർക്കുന്നു.  ശേഷം ഇതിന് മുകളിലേയ്ക്ക് മറ്റൊരു ഇഡ്ഡലി കൂടി വയ്ക്കുകയാണ്. ശേഷം ഇവയെ മാവില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുകയായിരുന്നു. ഈ വറുത്ത ഇഡ്ഡലി സാമ്പാറിനും ചട്നിക്കും ഒപ്പമാണ് വിളമ്പുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ദുരന്തം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇതിലും ഭേദം ഇഡ്ഡലിയെ കൊല്ലുന്നതാണ് എന്നും ചിലര്‍ പറയുന്നു. 

Idli that isn’t Idli

Badalte Bharat ki badli hui Idli…

🫡🫡🫡 pic.twitter.com/3wMeKMzZc9

— Mohammed Futurewala (@MFuturewala)

 

 

 

 

 

 

അതേസമയം അടുത്തിടെയാണ് ചോക്ലേറ്റ് ഇഡ്ഡലിയുടെ വീഡിയോ ഇത്തരത്തില്‍ വൈറലായത്. ഒരാൾ വാഴയിലയിൽ ചോക്ലേറ്റ്-ഇഡ്ഡലി മാവ് ഒഴിച്ച് ഒരു ട്രേയിൽ വയ്ക്കുന്നതും തുടർന്ന് ആവിയിൽ വയ്ക്കുന്നതും ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.  ശേഷം അതിലേയ്ക്ക് ചോക്ലേറ്റ് സിറപ്പും മിഠായിയും മുകളിൽ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ഐസ്ക്രീം അതിനൊപ്പം നല്‍കുന്നുണ്ട്.  "ചൂടുള്ള സോസും രുചികരമായ ഐസ്ക്രീമും ഉള്ള ചോക്ലേറ്റ് ഇഡ്ഡലി" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ഇതും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. 

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കടലമാവ് ഇങ്ങനെ കഴിക്കാം...

youtubevideo

 

click me!