Health Tips: കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യജ്ഞനങ്ങൾ

By Web Team  |  First Published Aug 19, 2024, 9:45 AM IST

അമിത മദ്യപാനം, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, റെഡ് മീറ്റ് അമിതമായി കഴിക്കുന്നത്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.


കരളിനെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. മോശം ഭക്ഷണശൈലിയാണ് പ്രധാനമായും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. അമിത മദ്യപാനം, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, റെഡ് മീറ്റ് അമിതമായി കഴിക്കുന്നത്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

ഇലക്കറികള്‍, ബെറി പഴങ്ങള്‍, നെല്ലിക്ക, നട്സും വിത്തുകളും, ഫാറ്റി ഫിഷുമൊക്കെ കഴിക്കുന്നത് കരളിന് നല്ലതാണ്. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില  സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം: 

Latest Videos

undefined

1. മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. 

2. വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകളും ആലിസിനും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവയ്ക്ക് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.  അതിനാല്‍ വെളുത്തുള്ളിയും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

3. ഇഞ്ചി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍

youtubevideo

click me!