മസാലക്കടല വീട്ടില്‍ തന്നെ തയ്യാറാക്കാം; ഈസിയായി...

By Web Team  |  First Published Oct 19, 2022, 6:16 PM IST

സ്പൈസിയായ സ്നാക്സ് ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം താല്‍പര്യമുള്ളൊരു സ്നാക് ആണ് മസാലക്കടല. നിലക്കടല മസാലയില്‍ മുക്കി വറുത്തെടുക്കുന്നതാണിത്. എന്നാല്‍ മസാലക്കടല പോലുള്ള സ്നാക്സ് ഒന്നും നമ്മള്‍ വീടുകളില്‍ അങ്ങനെ തയ്യാറാക്കാറില്ല. പക്ഷേ, മസാലക്കടല നല്ല രുചികരമായിത്തന്നെ, എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. 


വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം എന്തെങ്കിലും സ്നാക്സ് കഴിക്കാൻ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. അധികവും വീടുകളില്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ബേക്കറിയോ മറ്റ് പലഹാരങ്ങളോ തന്നെയായിരിക്കും സ്നാക്സ് ആയി ഉപയോഗിക്കുന്നത്. ചിലര്‍ സമയം കിട്ടുന്നതിന് അനുസരിച്ച് വീട്ടില്‍ തന്നെ ഇത്തരം സ്നാക്സ് തയ്യാറാക്കാറുമുണ്ട്. 

സ്പൈസിയായ സ്നാക്സ് ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം താല്‍പര്യമുള്ളൊരു സ്നാക് ആണ് മസാലക്കടല. നിലക്കടല മസാലയില്‍ മുക്കി വറുത്തെടുക്കുന്നതാണിത്. എന്നാല്‍ മസാലക്കടല പോലുള്ള സ്നാക്സ് ഒന്നും നമ്മള്‍ വീടുകളില്‍ അങ്ങനെ തയ്യാറാക്കാറില്ല. പക്ഷേ, മസാലക്കടല നല്ല രുചികരമായിത്തന്നെ, എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. 

Latest Videos

undefined

പച്ച നിലക്കടല, മുളകുപൊടി, കശ്മീരി ചില്ലി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, ഗരം മസാലപ്പൊടി, ബേക്കിംഗ് സോഡ, കടലമാവ്, അരിപ്പൊടി, കോണ്‍ഫ്ളോര്‍, ഉപ്പ്, എണ്ണ എന്നീ ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാൻ.

ഇനിയിത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. പച്ച നിലക്കടല കഴുകി മാറ്റിവയ്ക്കണം. അമിതമായി കഴുകാതിരിക്കാൻ ശ്രദ്ധിക്കുക. ഇനിയൊരു പാത്രത്തില്‍ കടലമാവും അരിപ്പൊടിയും കോണ്‍ഫ്ളോറും അല്‍പാല്‍പമായി എടുത്ത്  ഇതിലേക്ക് ഉപ്പും മസാലപ്പൊടികളും ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 

ഇപ്പോഴിത് ഡ്രൈ ആയ കൂട്ടായിരിക്കും. ഇതിലേക്ക് നിലക്കടല ചേര്‍ത്ത് നന്നായി ഇളക്കണം. ഇനി അല്‍പാല്‍പമായി വെള്ളം തളിച്ച് ഇളക്കിയെടുക്കണം. വീണ്ടും കുറച്ച് കടലമാവ് കൂടി ചേര്‍ക്കണം. നന്നായി യോജിപ്പിച്ചെടുക്കണം. ഇതുതന്നെ രണ്ടുമൂന്ന് തവണ ചെയ്യാം. 

ആദ്യമേ കടലമാവ് മുഴുവനായി ചേര്‍ത്ത് വെള്ളവും കൂട്ടി യോജിപ്പിച്ചെടുക്കാത്തത് ഇത് നിലക്കടലയില്‍ പിടിക്കില്ലെന്നത് കൊണ്ടാണ്. 

രണ്ടുമൂന്ന് തവണയായി മിക്സ് ചെയ്തെടുക്കുമ്പോഴേക്ക് നിലക്കടലയില്‍ മാവ് നല്ലതുപോലെ പറ്റിക്കിട്ടും. ഇനിയിത് കറിവേപ്പിലയും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുത്താല്‍ മാത്രം മതി. 

Also Read:- വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

tags
click me!