പാല് ആണ് പനീര്‍ തയ്യാറാക്കാൻ വേണ്ട പ്രധാന ചേരുവ. പാല് മാത്രമല്ല വിനിഗര്‍/ ചെറുനാരങ്ങാനീര്, അല്പം ഫ്രഷ് ക്രീം... ഇത്രയുമുണ്ടെങ്കില്‍ പനീര്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം. ഇനിയിതിന്റെ റെസിപിയാണ് പങ്കുവയ്ക്കുന്നത്. ആദ്യം ചേരുവകളുടെ അളവുകളൊക്കെ അറിയാം.
പനീര്‍ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ്. പ്രത്യേകിച്ച് വെജിറ്റേറിയൻ വിഭവങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക്. അധികപേരും പക്ഷേ പനീര്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ പനീര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ മറ്റ് കടകളില്‍ നിന്നോ വാങ്ങിക്കുകയാണ് പതിവ്.
എന്നാല്‍ പനീര്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. പലരും ഇതൊരു ബുദ്ധിമുട്ടേറിയ ജോലിയായിട്ടാണ് കാണുന്നത്. സത്യത്തില്‍ വീട്ടില്‍ പനീര്‍ തയ്യാറാക്കാൻ അത്ര പ്രയാസമില്ല. അല്പസമയം ഇതിന് വേണ്ടി മാറ്റിവയ്ക്കണമെന്നേ ഉള്ളൂ. എന്നാലോ വളരെ സോഫ്റ്റ് ആയ, രുചികരമായ പനീര്‍ കിട്ടുകയും ചെയ്യും.
undefined
ഏവര്‍ക്കുമറിയാം, പാല് ആണ് പനീര്‍ തയ്യാറാക്കാൻ വേണ്ട പ്രധാന ചേരുവ. പാല് മാത്രമല്ല വിനിഗര്‍/ ചെറുനാരങ്ങാനീര്, അല്പം ഫ്രഷ് ക്രീം... ഇത്രയുമുണ്ടെങ്കില്‍ പനീര്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം. ഇനിയിതിന്റെ റെസിപിയാണ് പങ്കുവയ്ക്കുന്നത്. ആദ്യം ചേരുവകളുടെ അളവുകളൊക്കെ അറിയാം.
ചേരുവകള്‍...
ഫുള്‍ ഫാറ്റ് മില്‍ക്ക് - 2 ലിറ്റര്‍
ഫ്രഷ് ക്രീം - 200 ഗ്രാം
വിനിഗര്‍/ ചെറുനാരങ്ങാനീര് - നാലോ അഞ്ചോ ടീസ്പൂണ്‍
ഇത്രയും ചേരുവകള്‍ കൊണ്ട് 500 ഗ്രാമോളം പനീര്‍ ആണ് നമുക്ക് തയ്യാറാക്കാൻ സാധിക്കുക. ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്നുകൂടി നോക്കാം.
തയ്യാറാക്കുന്നത്...
ആദ്യം കുറച്ച് വെള്ളത്തില്‍ വിനിഗര്‍/ ചെറുനാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിച്ച് ഇത് മാറ്റിവയ്ക്കാം. ഇനി പാല് ചൂടാക്കാൻ വയ്ക്കണം. കുറഞ്ഞ തീയില്‍ തിളപ്പിച്ച് ഇളക്കിയെടുക്കുകയാണ് വേണ്ടത്. കുറഞ്ഞ തീയിലേ ഇത് ചെയ്യാവൂ. പാല് നന്നായി തിളച്ചുകിട്ടുമ്പോള് ഇതിലേക്ക് ക്രീം ചേര്‍ക്കണം.
ക്രീം കൂടി ചേര്‍ത്ത് വീണ്ടും അല്പനേരം ഇളക്കിക്കൊടുത്ത്, അതിന് ശേഷം വെള്ളവും വിനിഗറും/ ചെറുനാരങ്ങാനീരും യോജിപ്പിച്ച് വച്ചത് കൂടി ചേര്‍ക്കുക. ഇതോടെ പതുക്കെ പാല് പിരിഞ്ഞുതുടങ്ങും.നന്നായി പിരിഞ്ഞുകഴിഞ്ഞാല്‍ തീ അണയ്ക്കണം. ശേഷം ഇത് ഒരു അരിപ്പയില്‍ ഒരു നേര്‍ത്ത കോട്ടണ്‍ തുണി വിരിച്ച് അതിലേക്ക് പകര്‍ന്ന് വെള്ളം മുഴുവനായി ഊറ്റിക്കളയണം.
ഒരിക്കലും കൈ വച്ചോ അല്ലാതെയോ പിഴിഞ്ഞെടുക്കരുത്. വെള്ളം വാര്ന്നുകഴിഞ്ഞാല് ഒന്നുരണ്ട് തവണ സാധാരണ- പച്ചവെള്ളം കൊണ്ട് ഒന്നുകൂടി ഇത് കഴുകിയെടുക്കണം. അസിഡിക് ആയ അംശങ്ങള്‍ പോകാനാണ് ഇത് ചെയ്യുന്നത്. ശേഷം തുണി കിഴി കെട്ടി ഇതിന് മുകളില്‍ കനമുള്ള എന്തെങ്കിലും വയ്ക്കുക. വെള്ളത്തിന്റെ അംശം പരിപൂര്‍ണമായി പോയി പനീര്‍ കട്ടിയായി കിട്ടാനാണ് ഇത് ചെയ്യുന്നത്. അല്പസമയം കഴിയുമ്പോഴേക്ക് പനീര്‍ കട്ടിയായി കിട്ടും. എന്നാലിത് മുറിച്ചെടുക്കുമ്പോള്‍ വളരെ സോഫ്റ്റായിരിക്കും.
വീഡിയോ കൂടികണ്ടുനോക്കൂ...
Also Read:- 'ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീൻ ആണോ?'; രസകരമായ വീഡിയോ കണ്ടുനോക്കൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-