ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റെസിപ്പിയുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശര്‍ക്കര കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റാണ് ശില്‍പ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ശരീരസൗന്ദര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് ശില്‍പ ഷെട്ടി (Shilpa Shetty). ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്റെ (food) കാര്യത്തിലും ശില്‍പയ്ക്ക് ചില ചിട്ടകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ താരം വര്‍ക്കൗട്ടിന്റെയും യോഗ ചെയ്യുന്നതിന്‍റെയും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.
കൂടാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റെസിപ്പിയുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശര്‍ക്കര കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റാണ് ശില്‍പ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിംപിള്‍ സോള്‍ഫുള്‍ ആപ്പ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ ശര്‍ക്കരയുടെ ഗുണങ്ങള്‍ വിശദീകരിച്ചത്.
പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കരയെന്ന് പോസ്റ്റില്‍ താരം ഓര്‍മ്മിപ്പിക്കുന്നു. ശര്‍ക്കരയില്‍ കൊഴുപ്പിന്റെ അളവ് കുറവാണെന്നും വളരെ എളുപ്പത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രമേഹരോഗികള്‍ ശര്‍ക്കര അമിതമായി കഴിക്കുന്നത് ഒഴിവാക്കണമെന്നും താരം വ്യക്തമാക്കുന്നു.
രക്തം ശുദ്ധീകരിക്കുന്നു, ദഹനപ്രക്രിയ എളുപ്പമാക്കുന്നു, ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചത്, ധാതുക്കളുടെയും അയണിന്റെയും കലവറ, പ്രകൃതിദത്തമായ മധുരം തുടങ്ങിയവയാണ് ശര്‍ക്കരയുടെ പ്രധാന ഗുണങ്ങള്‍.
Also Read: ആർത്തവ വിരാമ പ്രശ്നങ്ങൾക്കും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും മാതളം; വീഡിയോയുമായി ഭാഗ്യശ്രീ