റെസ്റ്റോറന്‍റ് അടയ്ക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം ഓർഡർ ചെയ്ത ഒരാളുടെ കുറിപ്പാണിത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. വയ്യാതെ കിടക്കുകയായിരുന്ന ഒരാൾ റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി (food delivery ) വ്യാപകമായ കാലമാണിത്. പ്രത്യേകിച്ച് തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് എപ്പോഴും ഒരു സഹായമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ (social media) ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഓർഡറിനൊപ്പം ഒരു ക്ഷമാപണ കുറിപ്പ് പങ്കുവച്ച സംഭവം ആണ് അത്തരത്തില്‍ വൈറലാകുന്നത്.
റെസ്റ്റോറന്‍റ് അടയ്ക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം ഓർഡർ ചെയ്ത ഒരാളുടെ കുറിപ്പാണിത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. വയ്യാതെ കിടക്കുകയായിരുന്ന ഒരാൾ റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. റെസ്റ്റോറന്‍റ് അടയ്ക്കാനുള്ള സമയമായതിനാൽ ഓർഡറിനൊപ്പം ഒരു ക്ഷമാപണ കുറിപ്പും അയാള്‍ നല്‍കി.
undefined
'വളരെ വൈകി ഭക്ഷണം ഓർഡർ ചെയ്തതിന് ക്ഷമിക്കണം. വയ്യാതെ കിടക്കുകയായിരുന്നതിനാൽ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളൂ. കട അടയ്ക്കാൻ സമയമായെന്ന് അറിയാം. അതുകൊണ്ട് ഭക്ഷണം ക്യാൻസൽ ചെയ്താലും എനിക്കത് മനസ്സിലാകും'- ഇതായിരുന്നു കുറിപ്പ്. എന്തായാലും വ്യത്യസ്തമായ ഈ ഓര്‍ഡര്‍ കുറിപ്പ് റെസ്റ്റോറന്‍റ് കാര്യമായി പരിഗണിക്കുകയാണ് ചെയ്തത്.
ഓർഡറിനൊപ്പം സൗജന്യമായി ഗാർലിക് ബ്രെഡും ആത്മാർഥമായ കുറിപ്പിന് നന്ദി പറഞ്ഞുകൊണ്ട് ഒരു മറുപടി കുറിപ്പും ജീവനക്കാർ നൽകി. വൈകി ഓർഡർ ചെയ്തതോർത്ത് ആകുലപ്പെടേണ്ടെന്നും സൗജന്യമായി ഗാർലിക് ബ്രെഡ് അയക്കുന്നുവെന്നും ജീവനക്കാർ കുറിച്ചു. കൂടാതെ നിങ്ങളെപ്പോലുള്ളവരുടെ ആത്മാർഥമായ സന്ദേശങ്ങളാണ് തങ്ങളുടെ ദിവസം മെച്ചപ്പെടുത്തുന്നതെന്നും അവർ കുറിച്ചു. സ്വകാര്യത മാനിച്ച് ഓർഡർ ചെയ്തയാളുടെ പേര് പുറത്തുവിടാതെയാണ് റെസ്റ്റോറന്‍റ് ജീവനക്കാർ പോസ്റ്റ് പങ്കുവച്ചത്.
Also Read: 'ഫിഷ് ടാങ്കി'ന് മുകളില്‍ ഇരിപ്പിടങ്ങൾ ഒരുക്കി ഒരു റെസ്റ്റോറന്‍റ് !