ഇഷ്ടപ്പെട്ട മീനിനെ സ്വന്തമായി പിടിക്കാം; വ്യത്യസ്തമായ 'ഐഡിയ' ഇറക്കി റെസ്റ്റോറന്‍റ്; വീഡിയോ

By Web Team  |  First Published Nov 1, 2022, 9:56 AM IST

നമ്മുക്ക് പ്രിയപ്പെട്ട ഭക്ഷണത്തിന്‍റെ ചേരുവ ഫ്രെഷായി നമ്മുക്ക് തന്നെ തിരഞ്ഞെടുക്കാനായാൽ എങ്ങനെയുണ്ടാകും? 'ഹൻ​ഗ്രിബൈനേച്ചർ' എന്ന ഇൻസ്റ്റാ​ഗ്രാം യൂസർ ആണ് ജപ്പാനിലെ ഒസാക്കയിലെ സാവോ ഫിഷിങ് റെസ്റ്റോറന്‍റിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 


റെസ്റ്റോറന്‍റില്‍ പോയി ഭക്ഷണം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പല തരത്തിലുള്ള, പല രുചിയിലുള്ള ഭക്ഷണങ്ങളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി അവര്‍ തയ്യാറാക്കുന്നത്. അത്തരമൊരു വ്യത്യസ്തമായ 'ഐഡിയ' ഇറക്കിയിരിക്കുകയാണ് ഇവിടെയൊരു റെസ്റ്റോറന്‍റ്. 

നമ്മുക്ക് പ്രിയപ്പെട്ട ഭക്ഷണത്തിന്‍റെ ചേരുവ ഫ്രെഷായി നമ്മുക്ക് തന്നെ തിരഞ്ഞെടുക്കാനായാൽ എങ്ങനെയുണ്ടാകും? 'ഹൻ​ഗ്രിബൈനേച്ചർ' എന്ന ഇൻസ്റ്റാ​ഗ്രാം യൂസർ ആണ് ജപ്പാനിലെ ഒസാക്കയിലെ സാവോ ഫിഷിങ് റെസ്റ്റോറന്‍റിന്‍റെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റെസ്റ്റോറന്‍റിന് അകത്തുള്ള പൂളിൽ നിന്ന് ഇഷ്ടപ്പെട്ട മത്സ്യത്തെ കസ്റ്റമറിന് പിടിക്കാം. മാത്രമല്ല കിട്ടിയ മീനിനൊപ്പം ഒരു സെല്‍ഫിയും എടുക്കാം. ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അത് പാചകം ചെയ്ത് ഷെഫ് നിങ്ങളുടെ മുന്നിൽ എത്തിക്കും.

Latest Videos

undefined

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് 5.1 മില്യൺ കാഴ്ച്ചക്കാരും, 302കെ ലൈക്കുകളും ആയിരകണക്കിന് കമന്റുകളും ആണ് ലഭിച്ചത്. റെസ്റ്റോറന്‍റിനെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്‍റ് ചെയ്തത്. പലരും അങ്ങോട്ട് പോകാന്‍ താല്‍പര്യം ഉണ്ടെന്നും കമന്‍റ് ചെയ്തു. 

 

മുമ്പ് ഹൈദരാബാദിലെ ഒരു റെസ്റ്റോറന്‍റില്‍ കളിത്തീവണ്ടിയില്‍ ഭക്ഷണങ്ങള്‍ തീന്മേശയിലേയ്ക്ക് എത്തിക്കുന്നതിന്‍റെ സൈബര്‍ ലോകത്ത് പ്രചരിച്ചിരുന്നു. ഹോട്ടലിന്‍റെ അടുക്കളയില്‍നിന്ന് തീന്‍ മേശയിലേയ്ക്ക് വിഭവങ്ങളുമായെത്തുന്ന കുഞ്ഞ് ട്രെയിനാണ് വീഡിയോയില്‍ കാണുന്നത്. ഗ്രേവിയും ബ്രെഡും പപ്പടവുമൊക്കെയായി വെയിറ്ററുടെ ജോലി ഏറ്റെടുത്തിരിക്കുകയാണ് ഈ തീവണ്ടി.  ട്വിറ്ററിലൂടെ ആണ് വീഡിയോ അന്ന്  പ്രചരിച്ചത്. 'നിങ്ങള്‍ക്ക് തീവണ്ടി യാത്ര മിസ് ചെയ്യുന്നുണ്ടെങ്കില്‍, ഹൈദരാബാദിലെ അപൂര്‍വ ഹോട്ടലിതാ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഹര്‍ഷ് ഗോയെങ്ക പങ്കുവച്ചിരുന്നത്. ഈ നൂതന ആശയം പരീക്ഷിച്ചു നോക്കണമെന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം. 

Also Read: ഇന്ന് ലോക വീഗന്‍ ദിനം; അറിയാം പ്രോട്ടീൻ സമൃദ്ധമായ ചില പച്ചക്കറികളെ...

click me!