ചില്ല് പോലെ ഉരുളക്കിഴങ്ങ് ചിപ്സ്; അത്ഭുതപ്പെടുത്തുന്ന വീഡിയോ

By Web Team  |  First Published Sep 27, 2023, 5:03 PM IST

ഉരുളക്കിഴങ്ങ് കൊണ്ടുള്ള സ്പെഷ്യല്‍ ചിപ്സ് ആണ് വീഡിയോയില്‍ തയ്യാറാക്കുന്നത്. സ്പെഷ്യല്‍ ചിപ്സ് എന്ന് പറയുമ്പോള്‍ ശരിക്കും ഇത് സ്പെഷ്യല്‍ തന്നെയാണെന്ന് വീഡിയോ കണ്ടവരെല്ലാം പറയുന്നു.


നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്, അല്ലേ? ഇവയില്‍ മിക്കതും ഭക്ഷണവുമായി ബന്ധപ്പെട്ട് ഉള്ളതായിരിക്കുമെന്നത് തീര്‍ച്ചയ ഫുഡ് വീഡിയോകള്‍ക്ക് അത്രമാത്രം കാഴ്ചക്കാരാണ് സോഷ്യല്‍ മീഡിയ ലോകത്തുള്ളത്. 

ഓരോ നാട്ടിലെയും വ്യത്യസ്തമായ രുചിവൈവിധ്യങ്ങളോ, അല്ലെങ്കില്‍ നമ്മുടെ തന്നെ തനത് രുചികളോ, ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകളോ എല്ലാമാകാം ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളുടെ ഉള്ളടക്കം. 

Latest Videos

undefined

ഫുഡ് വീഡിയോകളില്‍ ഇപ്പറഞ്ഞതുപോലെ റെസിപി, അല്ലെങ്കില്‍ ഒരു വിഭവം മുഴുവനായും തയ്യാറാക്കിയെടുക്കുന്നത് കാണാനാണ് അധികപേര്‍ക്കും ഇഷ്ടം. ഇപ്പോഴിതാ ഇത്തരത്തില്‍ നമുക്ക് അതിശയം തോന്നുന്നൊരു റെസിപി കാണിക്കുന്ന വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ഉരുളക്കിഴങ്ങ് കൊണ്ടുള്ള സ്പെഷ്യല്‍ ചിപ്സ് ആണ് വീഡിയോയില്‍ തയ്യാറാക്കുന്നത്. സ്പെഷ്യല്‍ ചിപ്സ് എന്ന് പറയുമ്പോള്‍ ശരിക്കും ഇത് സ്പെഷ്യല്‍ തന്നെയാണെന്ന് വീഡിയോ കണ്ടവരെല്ലാം പറയുന്നു. എന്തെന്നാല്‍ കാഴ്ചയ്ക്ക് ചില്ല് പോലെ തോന്നിക്കുന്ന, സുതാര്യമായ ചിപ്സ് ആണ് ഇതില്‍ ഉരുളക്കിഴങ്ങ് വച്ച് തയ്യാറാക്കുന്നത്. 

ഇതെങ്ങനെയെന്നല്ലേ? അല്‍പം ജോലിയുണ്ട് ഇതിന് പിന്നില്‍. അത്ര എളുപ്പത്തില്‍ നമുക്ക് വീട്ടിലുണ്ടാക്കാനും സാധ്യമല്ല. എങ്കിലും പാചകത്തോട് ഏറെ ഇഷ്ടമുള്ളവരാണെങ്കില്‍ അവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ്.

ഇന്തോനേഷ്യ പോലെ പലയിടങ്ങളിലും ഈ ചിപ്സ് ഏറെ പ്രചാരത്തിലുള്ളതാണത്രേ. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്ര വ്യാപകമായി ഇതെക്കുറിച്ച് ആര്‍ക്കും വിവരമില്ലെന്നതാണ് സത്യം. പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു വിഭവത്തെ കുറിച്ച് കേള്‍ക്കുന്നത് തന്നെ. പരിചയമില്ലാത്ത വിഭവമായതിനാല്‍ ഇത് ശരിക്കുമുള്ളതാണോ എന്നുപോലും സംശയിക്കുന്നവരെയും വൈറലായ വീഡിയോയ്ക്ക് താഴെ കാണാം. പലരും ഇത്രയും പ്രയാസപ്പെട്ട് എന്തിനാണ് ചിപ്സ് തയ്യാറാക്കുന്നത് എന്നും ചോദിക്കുന്നു. എങ്കിലും ഭക്ഷണത്തോട് ഏറെ കൗതുകം പുലര്‍ത്തുന്നവരെല്ലാം തന്നെ വീഡിയോയ്ക്ക് ലൈക്ക് നല്‍കിയിട്ടുണ്ട്.

നിരവധി പേര്‍ പങ്കുവച്ച ഫുഡ് വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- വീട്ടില്‍ ചെമ്മീൻ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!