വിശപ്പും ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കുന്നു ; ദിവസവും കഴിക്കാം ഒരു പിടി പിസ്ത

By Web Team  |  First Published Feb 13, 2023, 1:41 PM IST

' പിസ്തയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്ന. ഇത് സ്ട്രോക്കിന്റെയും മറ്റ് പല ഹൃദയപ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. കൂടാതെ, ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പൊതുവെ ആരോഗ്യം മെച്ചപ്പെടുത്താനും പിസ്ത സഹായകമാണ്...' -  മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ ജിനൽ പട്ടേൽ പറഞ്ഞു.
 
ധാരാളം പോഷക​ഗുണങ്ങളുള്ള നട്സാണ് പിസ്ത. രുചികരവും ആരോഗ്യകരവുമാണ് പിസ്ത. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടവുമാണ്. പിസ്തയ്ക്ക് ഉയർന്ന ആന്റിഓക്‌സിഡന്റ് ശേഷിയുണ്ട്. വിശപ്പ് നിയന്ത്രണത്തിലും ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കുന്നതിനും പിസ്ത സഹായിക്കുന്നു. 

ദിവസവും പിസ്ത കഴിക്കുന്നത് ഊർജ്ജം നൽകുന്ന കോഎൻസൈം ക്യു 10 വർദ്ധിപ്പിക്കുകയും അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ, ധാതുക്കൾ, അപൂരിത കൊഴുപ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ കുടലിലും നല്ല സ്വാധീനം ചെലുത്തും.

Latest Videos

undefined

' പിസ്തയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്ന. ഇത് സ്ട്രോക്കിന്റെയും മറ്റ് പല ഹൃദയപ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. കൂടാതെ, ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പൊതുവെ ആരോഗ്യം മെച്ചപ്പെടുത്താനും പിസ്ത സഹായകമാണ്...' -  മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ ജിനൽ പട്ടേൽ പറഞ്ഞു.

പിസ്ത പ്രോട്ടീന്റെ സമ്പൂർണ്ണ ഉറവിടമാണ്. അവയിൽ ആവശ്യമായ അളവിൽ 9-അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു എന്നാണ്. പിസ്തയിൽ ഒരു മുട്ടയോളം പ്രോട്ടീൻ ഉണ്ട്. പിസ്തയിലെ കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം, കാഴ്ചക്കുറവ്, കണ്ണുമായി ബന്ധപ്പെട്ട മറ്റ് ആശങ്കകൾ എന്നിവ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു.

മെലറ്റോണിൻ അടങ്ങിയ ഭക്ഷണമാണ് പിസ്തയെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. മെലറ്റോണിൻ ശക്തമായ ആന്റിഓക്‌സിഡന്റും കാൻസർ വിരുദ്ധ ഹോർമോണുമാണ്. ഇത് നമ്മുടെ ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കാൻ സഹായിക്കുന്നു. (സർക്കാഡിയൻ റിഥം). 

കറിയില്‍ ഉപ്പ് കൂടിയോ? ടെൻഷനടിക്കേണ്ട, കുറയ്ക്കാൻ രണ്ട് വഴികളുണ്ട്

click me!